ആപ്പ്ജില്ല

നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങള്‍ തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും; പിണറായിയോട് ഹരീഷ് പേരടി

നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലെ. ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട, അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ

Samayam Malayalam 16 Oct 2020, 12:01 pm
ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് ചേര്‍ന്നതില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോള്‍ ജോസ് കെ. മാണി വന്നു. ഇനിയും ആളുകള്‍ ഇടത്തോട്ട് വരാന്‍ കാത്തിരിക്കുന്നുവെന്നും ഈ മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവുമെന്നും ഹരീഷ് പറഞ്ഞു.
Samayam Malayalam hareesh peradi
നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങള്‍ തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും; പിണറായിയോട് ഹരീഷ് പേരടി


Also Read: ഈ വര്‍ഷം സംഭവിച്ച ഏറ്റവും നല്ല കാര്യം; 'കൂടുതല്‍ പ്രിയപ്പെട്ടവനായ' പൃഥ്വിയ്ക്ക് ദുല്‍ഖറിന്റെ ആശംസ

പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ഹരീഷ് തന്റെ പോസ്റ്റിലൂടെ. ''പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്. നമ്മുടെ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 ഉം നടപ്പിലാക്കിയില്ലെ, ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട. അതിന്റെ പേരില്‍ ആ പാവങ്ങള്‍ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ'' ഹരീഷ് പറയുന്നു.

Also Read: സിനിമയെ അത്ര കണ്ട് സ്നേഹിക്കുന്ന കലാകാരൻ; കോശിയ്ക്ക് കണ്ണമ്മയുടെ ജന്മദിനാശംസ!

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?..ഇപ്പം ജോസ് കെ. മാണി വന്നു...ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു..ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും...പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്...നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലെ...ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട...അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ...താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം...പക്ഷെ അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം...അഭിവാദ്യങ്ങൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്