ആപ്പ്ജില്ല

ഇതൊക്കെ മതിയെടാ, നാളെ നിങ്ങൾ നല്ലതൊക്കെ വാങ്ങിക്കോളൂ! അച്ഛന്റെ അച്ഛൻ പോസ്റ്റുമാൻ ആയിരുന്നു, സുകുമാരനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഇന്ദ്രജിത്ത്!

1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേയ്ക്ക് ഒരു യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു.മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് 49 ആം വയസിൽ ഈ ലോകത്തോട് വിടപറയുകയായിരുന്നു.

Authored byമാളു. എൽ | Samayam Malayalam 2 Jun 2023, 5:46 pm

ഹൈലൈറ്റ്:


  • സാധാരണക്കാരനായ ഒരു മനുഷ്യൻ
  • ഹവായ് ചപ്പലും അംബാസിഡർ കാറുമൊക്കെയുള്ള സാധാരണക്കാരൻ
  • അച്ഛനെക്കുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രജിത്ത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sukumaran
അനുഗ്രഹീത കലാകാരൻ സുകുമാരന്റെ മക്കൾ എന്നറിയപ്പെടുന്നതിൽ നിന്നും സ്വന്തമായി വെള്ളിത്തിരയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച താര സഹോഹാദരങ്ങളാണ് ഇന്ദ്രജിത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും.പുതിയ തലമുറയിലെ പേരക്കുട്ടികൾ ഉൾപ്പെടെ അമ്മയും മക്കളും അവരുടെ ഭാര്യമാരും ഒരുപോലെ താരങ്ങൾ ആയ ഈ കുടുംബം പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു താരകുടുംബം തന്നെ ആണ്. അച്ഛന് മലയാള സിനിമ നൽകാതെ പോയ അംഗീകാരങ്ങൾ ഓരോന്നായി തിരികെ പിടിക്കുന്ന തിരക്കിലാണ് സുകുമാരന്റെ മക്കൾ എന്ന് തന്നെ ആണ് ആരാധകർ ഈ സഹോദരങ്ങളെ കുറിച്ച് അഭിപ്രായപ്പെടുന്നത്. കൈവച്ച മേഖലകളിൽ എല്ലാം വിജയം കൈവരിച്ചുകൊണ്ട് പൃഥ്വിരാജ് മുന്നേറുമ്പോൾ ഒട്ടും പിന്നിൽ അല്ലാതെ ഇന്ദ്രജിത്തും ഉണ്ട് കൂടെ. സോഷ്യൽ മീഡിയയിലെ സജീവതാരങ്ങളായ ഇരുവരും അഭിമുഖങ്ങളിൽ കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോൾ അധികവും പറയാറുള്ളത് അച്ഛനെകുറിച്ച് തന്നെയാണ്.ഈ അടുത്തിടെ ഇന്ദ്രജിത് ധന്യ വർമ്മയും ആയി നടത്തിയ അഭിമുഖത്തിലും അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരുന്നു. ഒരു നടൻ എന്നതിൽ ഉപരി തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു എന്ന തുറന്നു പറച്ചിലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Also Read: ഉള്ളിലെ വിഷമം തമാശപോലെ പറയുന്നു!അമ്മ പൊട്ടിപ്പൊട്ടി കരഞ്ഞു,പിറന്നാളിന് മക്കൾ ഒന്നും തന്നില്ല;മല്ലിക സുകുമാരൻ പറയുന്നു!
" അച്ഛൻ ഒരു അംബാസിഡർ കാറിൽ ആയിരുന്നു യാത്രകൾ. ഹവായ് ചെരുപ്പ് മാത്രമേ അച്ഛൻ ഇടാറുള്ളു. പലതവണ ഞങ്ങൾ അച്ഛനോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് ഈ ഹവായ് ചപ്പൽ ഒക്കെയിടുന്നത്. ഒരു നല്ല ചെരുപ്പ് വാങ്ങി ഇട്ടൂടെ എന്ന്. അപ്പോഴൊക്കെ അച്ഛന്റെ മറുപടി ആ ഇതൊക്കെ മതിയെടാ, നാളെ നിങ്ങൾ വേണമെങ്കിൽ നല്ല ചെരുപ്പ് വാങ്ങി ഇട്ടോളൂ എന്നായിരുന്നു.അച്ഛൻ അന്ന് ആ സമയത്ത് അങ്ങിനെ ഒക്കെ ജീവിച്ചത് കൊണ്ടാവും പിന്നീട് അങ്ങോട്ട് എനിക്കോ അമ്മയ്ക്കോ പൃഥ്വിയ്‌ക്കോ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛൻ സിംപിൾ ആയ ഒരു ജീവിതം ആയിരുന്നു നയിച്ചിരുന്നത്. അച്ഛൻ കുടുംബത്തെ സംരക്ഷിക്കാൻ ആയിരുന്നു ജീവിച്ചിരുന്നത്. തികച്ചും സാധാരണക്കാരാനായ ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം. അച്ഛന്റെ നാട് മലപ്പുറം എടപ്പാൾ ആണ്. അച്ഛന്റെ അച്ഛൻ അവിടുത്തെ പോസ്റ്റ് മാൻ ആയിരുന്നു പിന്നീട് പോസ്റ്റ് മാസ്റ്റർ ആയിരുന്നു. അത്തരം ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നായിരുന്നു അച്ഛൻ വന്നത്. അവിടുന്ന് പഠിച്ച് ലെക്ച്ചറർ ആയി,പിന്നീട് സിനിമയിൽ വന്നു, നിയമം പഠിച്ചു, അങ്ങിനെ ഒരുപാട് പഠിക്കാൻ ഒക്കെ ഇഷ്ടമുള്ള ആളായിരുന്നു അദ്ദേഹം. നിങ്ങൾക്ക് മുന്നിൽ ഉള്ള ചുരുങ്ങിയ സൗകര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് ജീവിതം കൊണ്ട് തെളിയിച്ചു തന്ന ഒരാൾ ആയിരുന്നു അച്ഛൻ" - ഇന്ദ്രജിത്ത് പറയുന്നു.
Also Watch:
ഇന്ദ്രജിത്ത് പന്ത്രണ്ടിലും പൃഥ്വിരാജ് ഒമ്പതിലും പഠിക്കുന്ന സമയത്താണ് സുകുമാരൻ ലോകത്തോട് വിടചൊല്ലുന്നത്.അന്ന് തൊട്ട് ഇന്നോളം മക്കളുടെ ഉയർച്ച കാണാൻ ഉള്ള ഓട്ടത്തിലാണ് മല്ലിക സുകുമാരൻ. മലയാള സിനിമയിൽ മക്കൾ രണ്ടുപേരും ഒരു യുഗം തന്നെ തീർത്തു കഴിഞ്ഞിട്ടും മക്കളുടെ ചിലവിൽ
വീട്ടിൽ ഇരിക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കാനാണ് തന്റെ ഭർത്താവ് തന്നെ പഠിപ്പിച്ചത് എന്ന് മല്ലികാ സുകുമാരൻ തുറന്നു പറയാറുണ്ട്. "സുകുവേട്ടന്‍ മരിച്ചപ്പോള്‍ ജീവിതം തീര്‍ന്നെന്നായിരുന്നു താൻ കരുതിയത്. ആ സമയത്ത് മാനസികമായി വല്ലാതെ തകര്‍ന്നുപോയിരുന്നു. ആ തളര്‍ച്ച മക്കളേയും ബാധിച്ച് തുടങ്ങിയിരുന്നു എങ്കിലും ഒരിക്കലും പഠിത്തത്തില്‍ അവർക്ക് ഉഴപ്പൊന്നുമുണ്ടായിരുന്നില്ല. എന്റെ സങ്കടം കാരണം എന്നും സ്‌കൂള്‍ വിട്ടുവന്നാല്‍ എനിക്കൊപ്പം വന്ന് കിടക്കും രണ്ടാളും. മക്കളെ മിടുക്കന്‍മാരായി വളര്‍ത്തണം, നന്നായി പഠിപ്പിക്കണം. എവിടെക്കൊണ്ടിട്ടാലും അവർ എപ്പോഴും നാല് കാലില്‍ വീഴണം എന്ന് സുകുവേട്ടന്‍ പറഞ്ഞിരുന്നു" എന്നാണ് മുൻപൊരിക്കൽ ഒരു അഭിമുഖത്തിനിടെ മല്ലികാ സുകുമാരൻ ഭർത്താവിന്റെ മരണശേഷം ഉള്ള സങ്കടങ്ങളെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ പറഞ്ഞത്.
Also Read: കളിയാക്കുന്നവര്‍ ഈ ജന്മത്തില്‍ വിചാരിച്ചാല്‍ എന്നെ പോലെ ആവാന്‍ പറ്റില്ല, ഈ തടി ഇപ്പോഴാണ് ഉപകാരപ്പെട്ടത് എന്ന് പ്രിന്‍സ്
ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്