ആപ്പ്ജില്ല

ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം ഗുണ്ടായിസമെന്ന് ഇന്ദ്രന്‍സ്

സിനിമകള്‍ കൂവിതോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നുമാത്രമല്ല മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുളള താരങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കരുത്

Samayam Malayalam 2 Aug 2018, 7:40 pm
പാലക്കാട്: സിനിമാ മേഖലയിലെ ഫാന്‍സ് പ്രവര്‍ത്തനം ഗുണ്ടായിസമെന്ന് നടന്‍ ഇന്ദ്രന്‍സ്. സിനിമകള്‍ കൂവിതോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുളള താരങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ്‌ ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.
Samayam Malayalam indrans


ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമാണ്. ഇതില്‍ നിന്നാണ് പിന്നീട് പലരും ഗുണ്ടാനേതാക്കളായി മാറുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പഠിക്കാനും പണിയെടുക്കാനുമാണ് ഫാന്‍സ് സംഘങ്ങളോട് പറയേണ്ടത്. അതുകൊണ്ട് തനിക്ക് ഫാന്‍സും ഫെയ്സ്ബുക്കുമൊന്നും ഇല്ലെന്നും നടന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി അവാര്‍ഡ് ലഭിക്കുന്നത് ഒതുങ്ങിപ്പോകുമായിരുന്ന താരങ്ങള്‍ക്കാണ്. താൻ ഉൾപ്പടെയുള്ള താരങ്ങള്‍ അവാര്‍ഡ് വാങ്ങുന്ന ചടങ്ങ് മികച്ച നിലയിലാകണമെന്നുണ്ട്. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിനെത്തണമെന്ന് ആഗ്രഹിക്കുന്നത്. മഹാനടന്മാര്‍ എത്തിയാല്‍ കൂടുതല്‍ ആളുകള്‍ വരുമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്