ആപ്പ്ജില്ല

'മെഷീനുണ്ടോ വീട്ടിൽ?': നിങ്ങൾക്ക് തന്നെ മാസ്ക് തയ്ച്ചുണ്ടാക്കാം!; വീഡിയോ പങ്കുവെച്ച് ഇന്ദ്രൻസ്!

ഇതിനോടകം തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു ലക്ഷം മാസ്‍കുകള്‍ നിര്‍മ്മിച്ച് നല്‍കി കഴിഞ്ഞു എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു. കൂടുതൽ വിശേഷങ്ങൾ ചുവടെ വായിക്കാം

Samayam Malayalam 8 Apr 2020, 10:18 am
കൊറോണ ഭീതിയിൽ കഴിയുന്ന ജനതയ്ക്ക് ആശ്വാസവുമായി നടൻ ഇന്ദ്രൻസ് രംഗത്ത്. കൊവിഡ് 19 ഭീതി പരത്തിയ ആദ്യ നാളുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചൂടേറിയതോടെ ഏറെ ദൌർലഭ്യം നേരിട്ടത് ഫേസ് മാസ്കുകൾക്കായിരുന്നു. മാസ്കുകൾ കിട്ടാക്കനിയായതും ലഭിക്കുന്ന സ്റ്റോക്കുകൾക്ക് പൊന്നുംവില നൽകേണ്ടി വന്നതും ആളുകൾ കൂട്ടത്തോടെ മാസ്കുകൾ വലിയ അളവിൽ വാങ്ങി കൂട്ടിയതുമൊക്കെ ദൌർലഭ്യത്തിന് കാരണമായി. ഇതോടെ ആരോഗ്യപ്രവർത്തകർക്ക് മാസ്കുകൾ കിട്ടാതെ വന്ന സ്ഥിതിവിശേഷവുമുണ്ടായിരുന്നു.
Samayam Malayalam മെഷീനുണ്ടോ വീട്ടിൽ?: നിങ്ങൾക്ക് തന്നെ മാസ്ക് തയ്ച്ചുണ്ടാക്കാം!; വീഡിയോ പങ്കുവെച്ച് ഇന്ദ്രൻസ്!


Also Read: 'വീട്ടില്‍ വന്നാല്‍ കുറച്ചു കഞ്ഞി തന്നാല്‍ മതിയെന്ന് പറഞ്ഞാണ് അന്ന് യാത്രയായത്'

എന്നാല്‍ ഉത്‍പാദനം പതിന്മടങ്ങ് കൂട്ടിയതോടെ ഈ പ്രതിസന്ധി മറികടക്കുകയായിരുന്നു. ആർക്കും വീട്ടിലിരുന്ന് നിർമ്മിക്കാവുന്നതേയുള്ളൂ ഈ ഫേസ് മാസ്കുകൾ. ഇത് ചെയ്യേണ്ട വിധം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഇന്ദ്രൻസും. സാധാരണ ഉപയോഗത്തിനുള്ള തുണി കൊണ്ടുള്ള ഫേസ് മാസ്‍കുകള്‍ തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്ന് ചെയ്യാവുന്നതേയുള്ളെന്ന് താരം പറയുന്നു.

Also Read: എന്തൊരു ഭംഗിയാണിത്, സ്വന്തം ചിത്രം കണ്ട് മതിമറന്ന് ഗായത്രി; വാഴ്ത്തിപ്പാടി ആരാധകരും!

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ കേന്ദ്രത്തിലിരുന്ന് ഇത്തരം മാസ്‍കുകള്‍ എളുപ്പത്തിലും വേഗത്തിലും നിര്‍മ്മിക്കാനുള്ള വഴി ആരോഗ്യവകുപ്പ് പുറത്ത് വിടുന്ന വീഡിയോയിലൂടെയാണ് ഇന്ദ്രന്‍സ് പരിചയപ്പെടുത്തുന്നത്. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇതിനകം ഒരു ലക്ഷം മാസ്‍കുകള്‍ നിര്‍മ്മിച്ച് നല്‍കി കഴിഞ്ഞെന്നും ഇന്ദ്രന്‍സ് വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

Also Read: ലോകത്തിന്‍റെ വിവിധഭാഗങ്ങളിലെ വൈദിക‍‍ര്‍ ഒരുമിച്ച് പാടിയ 'മെഴുതിരി പാട്ട്'

എട്ട് ഇഞ്ച് നീളവും അത്ര തന്നെ വീതിയുമുള്ള കോട്ടണ്‍ തുണി ഉപയോഗിച്ചാണ് മാസ്ക് നിർമ്മാണം. നോണ്‍ വൂവണ്‍ ഫാബ്രിക്കിന്‍റെ ഒരു ചെറിയ കഷ്ണം, നാട, മാസ്‍ക് മൂക്കില്‍ ഉറച്ചിരിക്കാനുള്ള ചെറിയ ബാന്‍ഡ് എന്നിവയാണ് ഇതിന് ആവശ്യമായിട്ടുള്ള വസ്‍തുക്കള്‍. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പുറത്തിറക്കിയത്. മണിക്കൂറുകൾക്കുള്ളിൽ അൻപതിനായിരത്തിനടുത്ത് ഷെയറുകള്‍ക്ക് മേലെയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്