ആപ്പ്ജില്ല

'എന്റെ നായികയാകാൻ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്'; തുറന്ന് പറഞ്ഞ് ജഗദീഷ്

തമിഴിലൊക്കെ നായകന്റെ സഹോദരിയായി അഭിനയിക്കാൻ പോലും ചിലർക്ക് മടിയാണ്. കാരണം പിന്നെ സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടി. എന്റെ ഏറ്റവും ബെസ്റ്റ് പെയർ എന്ന് തോന്നിയിട്ടുള്ളത് ഉർവ്വശി

Samayam Malayalam 4 Nov 2020, 12:22 pm
മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് ജദഗീഷ്. അഭിനയം മുതല്‍ സിനിമയില്‍ ജഗദീഷ് കെെ വെക്കാത്ത മേഖലയില്ല. അഭിനയത്തിലും ജഗദീഷ് ചെയ്യാത്ത വേഷങ്ങളുണ്ടാകില്ല. നായകനായും കോമഡേയനായും വില്ലനായുമെല്ലാം ജഗദീഷ് തിളങ്ങിയിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് സ്ഥിരമായി കോമഡി വേഷങ്ങളായിരുന്നു ജഗദീഷിനെ തേടിയെത്തിയത്. പിന്നീട് നായകനായപ്പോള്‍ തനിക്കൊപ്പം അഭിനയിക്കാന്‍ ചില നായികമാര്‍ തയ്യാറായില്ലെന്ന് ജഗദീഷ് പറയുന്നു.
Samayam Malayalam jagadeesh
'എന്റെ നായികയാകാൻ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്'; തുറന്ന് പറഞ്ഞ് ജഗദീഷ്


Also Read: ആ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തി; ഭവ്നിന്ദര്‍ സിംഗിരെ നിയമനടപടികളുമായി നീങ്ങി അമല പോള്‍!

നാളുകള്‍ക്ക് മുമ്പ് ജഗദീഷ് നല്‍കിയ അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അന്ന് തനിക്കൊപ്പം അഭിനയിക്കാന്‍ തയ്യാറായത് ഉര്‍വ്വശി മാത്രമാണെന്നും ജഗദീഷ് പറയുന്നു. അഭിനയിച്ചതിൽ എന്റെ ഏറ്റവും ബെസ്റ്റ് പെയർ എന്ന് തോന്നിയിട്ടുള്ളത് ഉർവ്വശിയാണെന്നും ജഗദീഷ് പറയുന്നു.

‘'മലയാള സിനിമയിൽ എന്റെ നായികയാകാൻ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയർന്ന നായിക പദവിയിലേക്ക് എത്താൻ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്'' ജഗദീഷ് പറയുന്നു. ''ഞാൻ അഭിനയിച്ചതിൽ എന്റെ ഏറ്റവും ബെസ്റ്റ് പെയർ എന്ന് തോന്നിയിട്ടുള്ളത് ഉർവ്വശിയാണ്.എന്നോടൊപ്പം അഭിനയിക്കാൻ ഒരിക്കൽ പോലും മടി കാണിച്ചിട്ടില്ലാത്ത നായികയായിരുന്നു ഉർവ്വശി'' ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Also Read: ചിമ്പുവിൻ്റെ ഭരതനാട്യ ചുവടിന് താളമിട്ട് ശരണ്യ മോഹന്‍; വൈറലായി പുതിയ ചിത്രം

കൊമേഡിയൻമാരുടെ നായികയാകാൻ മടി കാണിക്കുന്നവർ എല്ലാകാലത്തുമുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. തമിഴിലൊക്കെ നായകന്റെ സഹോദരിയായി അഭിനയിക്കാൻ പോലും ചിലർക്ക് മടിയാണ്. കാരണം പിന്നെ സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്