ആപ്പ്ജില്ല

'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?' ചിരിപ്പിച്ച് ജയസൂര്യ

ഇൻസ്റ്റഗ്രാമിൽ പരസ്പരം ട്രോളിക്കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് ചാക്കോച്ചനും ജയസൂര്യയും

Samayam Malayalam 14 Jul 2020, 10:24 am
സിനിമാ നടന്മാര്‍ പലരും ൽ ഊഷ്മളമായ സ്നേഹബന്ധം പുലർത്തുന്നവരാണ്. പ്രത്യേകിച്ച് ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. അത്തരത്തിലുള്ള രണ്ട് പേരാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. സിനിമയിലും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. ഇരുപത് വർഷത്തിലേറെയായി തുടരുന്ന സൗഹൃദമാണഅ ഇവരുടേത്. ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ നിന്നുവരെ ഇവരുടെ സൗഹൃദത്തിന്‍റെ ആഴം വായിച്ചെടുക്കാനാവും. അത്തരത്തിലൊരു പോസ്റ്റ് ഇപ്പോള്‍ ജയസൂര്യ പങ്കുവെച്ചിരിക്കുകയാണ്. അതിന് രസകരമായ മറുപടിയുമായി ചാക്കോച്ചനും രംഗത്തെത്തിയിരിക്കുകയാണ്.
Samayam Malayalam actor jayasurya and kunchacko boban trolls each other on new instagram post
'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?' ചിരിപ്പിച്ച് ജയസൂര്യ



രസികൻ പോസ്റ്റുമായി ജയസൂര്യ

സകരമായ ഒരു സോഷ്യൽ മീഡിയാ പോസ്റ്റാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. അതിന് രസകരമായ മറുപടിയുമായി മറ്റൊരു പോസ്റ്റുമായി ചാക്കോച്ചൻ എത്തിയിരിക്കുകയാണ്. മൊബൈൽഫോണിൽ സംസാരിച്ചിരുന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഹലോ, കുഞ്ചാക്കോ ബോബൻ അല്ലേ...

“ഹലോ….പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ??…. എന്നെ ഓർമ്മയുണ്ടോ ??…. ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ് ഹേ….മനസിലായില്ലേ ..???,” എന്നാണ് ജയസൂര്യ ചിത്രങ്ങളോടൊപ്പം പങ്കുവെച്ചിരിക്കുന്ന വിവരണം. കുഞ്ചാക്കോ ബോബനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്.

Also Read: ടിനി ടോമിന്‍റെ തമിഴ് അരങ്ങേറ്റം; 'ഓപ്പറേഷന്‍ അരപ്പൈമ' ഒടിടി റിലീസിന്

ഈ ചങ്ങാതിയെ ഒരിക്കലും നന്നാക്കാനാവില്ല!

ഇതിന് മറുപടിയുമായി ചാക്കോച്ചനും എത്തിയിട്ടുണ്ട്. ജയസൂര്യയുടെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് ചാക്കോച്ചൻ കുറിച്ചിരിക്കുന്നതും രസകരമാണ്. ''ഈ ചങ്ങാതിയെ ഒരിക്കലും നന്നാക്കാനാവില്ല” എന്നുള്ള വിവരണമാണ് കുഞ്ചാക്കോ ബോബൻ പോസ്റ്റിന് നൽകിയിരിക്കുന്നത്.

കമന്‍റുകളുമായി സിനിമാ താരങ്ങളും

ഇരുവരുടേയും പോസ്റ്റിന് താഴെ രസകരമായ കമന്‍റുകളുമായി നിരവധി സിനിമാ താരങ്ങളും എത്തിയിട്ടുണ്ട്. 'എനിക്ക് നിങ്ങളെ അറിയാല്ലോ' എന്നാണ് തലക്കെട്ട് വീരൻ രമേഷ് പിഷാരടിയുടെ കമന്‍റ്. 'എൻകയോ കേട്ട കുരൽ' എന്നാണ് മണികണ്ഠൻ ആചാരിയുടെ കമന്‍റ്. ജയസൂര്യയും കുഞ്ചാക്കോ ബോബനും ദോസ്ത്, ലോലിപോപ്പ്, ത്രീ കിംഗ്സ്, സ്വപ്നക്കൂട്, 101 വെഡ്ഡിംഗ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം, ഗുലുമാൽ, ട്വന്‍റി 20, സ്കൂൾ ബസ്, ഷാജഹാനും പരീക്കുട്ടിയും, പോപ്പിൻസ് തുടങ്ങി നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ്.

Also Read: അവൻ എന്നെ കാണുന്നത്! നച്ചുവിനെ ഫഫ പകർത്തിയതിങ്ങനെ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്