ആപ്പ്ജില്ല

ഭാവന മുത്തല്ലേ! വ്യക്തിപരമായി ഏറെ അടുപ്പമുള്ള സുഹൃത്താണവള്‍; എന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് വരാനിരിക്കുന്നത് - ജീന്‍ പോള്‍ ലാല്‍

ഹണി ബി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയ പേരാണ് ജീന്‍ പോള്‍ ലാല്‍. സംവിധായകനായും നടനായും പ്രേക്ഷകര്‍ക്ക് പ്രിയതാരമായി മാറുകയാണ് ജീന്‍. ഇപ്പോള്‍ ഭാവനയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പറയുകയാണ് താരം.

Authored byറിയ തോമസ് | Samayam Malayalam 31 Mar 2023, 1:10 pm

ഹൈലൈറ്റ്:

  • ഏറ്റവും അടുപ്പമുള്ള സുഹൃത്താണ് ഭാവനയെന്ന് ജീന്‍
  • കരിയറിലെ ഏറ്റവും വലിയ ചിത്രത്തിനായുള്ള മുന്നൊരുക്കങ്ങളിലാണ് ജീന്‍
  • കൊറോണ പേപ്പേഴ്‌സില്‍ താന്‍ ഏത്തുന്നത് അവസാന നിമിഷം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam jean paul lal
ആദ്യമായി ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ ഭാവന തന്നെ നായികയായി വേണം എന്ന് തീരുമാനിച്ചിരുന്നതിനെക്കുറിച്ച് പറയുകയാണ് ജീന്‍ പോള്‍ ലാല്‍. ഹണി ബി ചെയ്യാന്‍ തീരിമാനിക്കുന്ന സമയത്ത് പോലും നായികയെക്കുറിച്ച് എനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. ആസിഫ് പോലും സിനിമയിലേയ്ക്ക് വരുന്നത് പിന്നീടാണ്. ഒരു സിനിമ താരം എന്നതിനെല്ലാം ഉപരിയായി എനിക്ക് വളരെ അടുപ്പമുള്ള കുടുംബത്തോടൊപ്പം ബന്ധമുള്ള സുഹൃത്താണ് ഭാവനയെന്നും ജീന്‍ പറയുന്നു.
Also Read: ഈഗോ പ്രശ്നങ്ങൾ തീരെ ബാധിക്കാത്തൊരാൾ! സുജുവിനോടും ശ്വേതയോടും എന്റെയൊരു ആഗ്രഹം പറഞ്ഞിട്ടുണ്ട്! സുജാതയെക്കുറിച്ച് വേണുഗോപാൽ

എപ്പോഴും വിളിക്കേണ്ടാത്ത എന്നാല്‍ വളരെ അടുപ്പമുള്ള സുഹൃത്താണ് അവള്‍. നമുക്ക് വളരെ കംഫര്‍ട്ടബിളായിതോന്നുന്ന ഒരാള്‍, അങ്ങനെയൊക്കെയാണ് ഭാവനയെക്കുറിച്ച് പറയാനുള്ളത്. കുടുംബത്തിലെ ഒരു ആളെപ്പോലെയാണ്. ഞാന്‍ സിനിമയിലേയ്‌ക്കൊക്കെ വരുന്നതിന് മുന്‍പ് തന്നെ നമ്മുടെ വീടും കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. അത് എപ്പൊ കണ്ടാലും ഒരേപോലെ തന്നെ എന്നതാണ് അവളുടെ പ്രത്യേകതയെന്നും ജീന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ ഡാഡിയിലെ അഭിമുഖത്തിനിടെയാണ് ജീന്‍ ഇത് തുറന്ന് പറഞ്ഞത്.

Also Watch:
നടന്‍, സംവിധായകന്‍, താര പുത്രന്‍ എന്നിങ്ങനെ ജീന്‍ പോള്‍ ലാലിനെ അടയാളപ്പെടുത്താന്‍ ഒട്ടനവധി വിശേഷണങ്ങളുണ്ട്. പ്രിയദര്‍ശന്‍ ചിത്രം കൊറേണ പേപ്പേഴ്‌സിലൂടെ ജീന്‍ വീണ്ടും സ്‌ക്രീനിലെത്തുകയാണ്. നടന്‍ ലാലിന്റെ മകന്‍ എന്ന നിലയ്ക്കാണ് ജീന്‍ ഇന്‍ഡസ്ട്രിയ്ക്ക് പരിചിതമായെങ്കിലും ഇന്ന് സ്വന്തമായി ഐഡന്റിറ്റി നിലനിര്‍ത്താന്‍ താരത്തിന് സാധിച്ചു. കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന്റെ ഭാഗമായാണ് ജീന്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ലാസ്റ്റ് മിനിറ്റ് കോള്‍ എന്ന നിലയ്ക്കാണ് താന്‍ ചിത്രത്തിലേയ്ക്ക് എത്തുന്നത്. എന്നെ വിളിച്ചപ്പോള്‍ തന്നെ ഞാന്‍ അക്കാര്യം പപ്പയോട് പറഞ്ഞു. ഞാന്‍ വിചാരിച്ചതിലും വലിയ എക്‌സൈറ്റഡായിരുന്നു പപ്പ.

Also Read: തികച്ചും വ്യത്യസ്തരായ രണ്ടുപേര്‍ എങ്ങനെ ഒന്നിച്ചു എന്നതിലാണ് അത്ഭുതം! ദിവ്യയുമായുള്ള പ്രണയം തുടങ്ങിയിട്ട് 19 വർഷമായെന്ന് വിനീത് ശ്രീനിവാസൻ

ഇപ്പോള്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലാണ് ജീന്‍. നടികര്‍ തിലകം എന്ന ചിത്രമാണ് താന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നത്. ടൊവിനൊ തോമസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും ജീന്‍ പറഞ്ഞു. സിനിമയില്‍ ജീവമാകാന്‍ തീരുമാനിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കുകയാണ് ജീന്‍. അനാവശ്യം കമന്റുകളും വിമര്‍ശനങ്ങളുമെല്ലാം തന്നെ ബാധിക്കാന്‍ തുടങ്ങിയതോടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും താന്‍ മാറി നില്‍ക്കുകയാണെന്നും ജീന്‍ കൂട്ടിച്ചേര്‍ത്തു.

Read Latest Movie News And Malayalam News
ഓതറിനെ കുറിച്ച്
റിയ തോമസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്