ആപ്പ്ജില്ല

ചികിത്സയ്ക്ക് ബുദ്ധിമുട്ടി ബേബി മോളുടെ അമ്മ; സഹായവുമായി ഓടിയെത്തി ജോജു ജോര്‍ജ്

നടനും സംവിധായകനുമായ സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിനെ അറിയിക്കുന്നത്. തുടര്‍ന്ന് അത്യാവശ്യ സഹായങ്ങള്‍ക്കായി ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇടാമെന്ന് ജോജു അറിയിക്കുകയായിരുന്നു.

Samayam Malayalam 1 Dec 2020, 12:13 pm
കുമ്പളങ്ങി നെെറ്റ്സിലെ ബേബിമോളുടേയും സിമിയുടേയും അമ്മയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അംബിക റാവു. നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് അംബിക. ദീര്‍ഘനാളായി സുഹൃത്തുക്കളുടേയും മറ്റും സഹായത്തോടെ ചികിത്സ നടന്നു വരികയായിരുന്നു. എന്നാല്‍ ഇനി മുന്നോട്ട് പോകാന്‍ സുമനസുകളുടെ സഹായം വേണമെന്ന് നടിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
Samayam Malayalam joju
ചികിത്സയ്ക്ക് പണമില്ലാതെ ബേബി മോളുടെ അമ്മ; സഹായവുമായി ഓടിയെത്തി ജോജു ജോര്‍ജ്


Also Read: എന്റെ പൊന്ന് മംമ്ത മോഹൻദാസെ, വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാതിരിക്കൂ: രേവതി സമ്പത്ത്

ഇതിന് പിന്നാലെ സഹായവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിനെ അറിയിക്കുന്നത്. തുടര്‍ന്ന് അത്യാവശ്യ സഹായങ്ങള്‍ക്കായി ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇടാമെന്ന് ജോജു അറിയിക്കുകയായിരുന്നു. സാജിദ് തന്നെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.

അഭിനയത്തിന് പുറമെ സഹസംവിധായകയായും അംബിക പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘനാളുകളായി ചികിത്സയിലായിലാണ്. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസിന് വിധേയയാകുന്നുണ്ട്. ഇത്രയും നാള്‍ എല്ലാ സഹായവും നല്‍കിയത് സഹോദരന്‍ അജിയായിരുന്നു. എന്നാല്‍ അജിയ്ക്ക് സ്ട്രോക്ക് വന്നതോടെ അംബികയുടെ ചികിത്സ പ്രതിസന്ധിയിലാവുകയായിരുന്നു.

Also Read: വേഷങ്ങൾ തുന്നിയ കഥകള്‍; അലങ്കാരങ്ങളില്ലാതെ'യുമായി സമീറ സനീഷ്

സിനിമാരംഗത്തു നിന്നും നിരവധി പേര്‍ സഹായവുമായി എത്തിയിരുന്നു. സംവിധായകരായ ലാല്‍ ജോസ്, അനൂപ് കണ്ണന്‍, നടന്മാരായ സാദിഖ്, ഇര്‍ഷാദ് എന്നിവര്‍ അംഗങ്ങളായ തൃശ്ശൂരിലെ സൗഹൃദ കൂട്ടായ്മയും സഹായവുമായി മുന്നിലുണ്ട്. വര്‍ഷങ്ങളായി മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാണ് അംബിക. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, സാള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് അംബിക.

View this post on Instagram A post shared by Sajid Yahiya Che The ലാടൻ (@sajidyahiya)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്