ആപ്പ്ജില്ല

'എപ്പടി ഇറുക്ക് സത്താർ'; വൈറലായി കാളിദാസിൻ്റെ മറുപടി, സത്താർ പറയുന്നതായി കേൾക്കാമെന്ന് ആരാധകർ!

കാളിദാസ് ജയറാമിൻ്റെ പുത്തൻ കഥാപാത്രമായ സത്താറാണ് സൈബറിടത്തിൽ ഏറെ ചർച്ചാവിഷയമായിരിക്കുന്നത്

Samayam Malayalam 30 Dec 2020, 11:57 am
ഏറ്റവുമൊടുവിലായി പ്രേക്ഷകരിലേക്കെത്തിയ തമിഴ് ആന്തോളജി ചിത്രമാണ് പാവ കഥൈകൾ. പാവ കഥൈകൾ കണ്ട പ്രേക്ഷകർ എല്ലാം തന്നെ എല്ലാ ചിത്രങ്ങളെയും ഒരുപോലെയാണ് പ്രകീർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിലെ തങ്കം എന്ന സിനിമയിൽ കാളിദാസ് ജയറാം അവതരിപ്പിച്ച ട്രാൻസ്ജെൻഡർ കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. സത്താർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാളിദാസിൻ്റെ പ്രകടനം നിരൂപക പ്രേക്ഷക പ്രശംസ നേടിയിരുന്നു. സിനിമ ഇനി വേണ്ടെന്ന് തീരുമാനിച്ച് ഇനി അഭിനയമില്ലെന്നും വെച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് സുധ കൊങ്കര വിളിച്ചതെന്ന് കാളിദാസ് പറഞ്ഞിരുന്നു. ഷൂട്ടിന് ശേഷം മാസങ്ങളെടുത്താണ് സത്താര്‍ എന്ന കഥാപാത്രത്തില്‍ നിന്നും മോചനം ലഭിച്ചതെന്നും കാളിദാസ് പറഞ്ഞിരുന്നു.
Samayam Malayalam actor kalidas jayaram gives nice reply as his latest character sathar from thangam in paava kadhaigal
'എപ്പടി ഇറുക്ക് സത്താർ'; വൈറലായി കാളിദാസിൻ്റെ മറുപടി, സത്താർ പറയുന്നതായി കേൾക്കാമെന്ന് ആരാധകർ!

Also Read: എവിടെ 'വള്ളി'യുടെ ക്ലൈമാക്സ്?; ചോദ്യങ്ങൾ നിറഞ്ഞ് യൂട്യൂബ്


'എപ്പടി ഇറുക്ക് സത്താർ'

ഇപ്പോഴിതാ കാളിദാസ് പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു ആരാധകൻ കുറിച്ച കമൻ്രിന് അതേ കഥാപാത്രമായി തന്നെ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 'എപ്പടി ഇറുക്ക് സത്താർ യൂ?' എന്നാണ് സഫ്വാൻ മൻസൂർ എന്ന ഒരു ആരാധകൻ ഇൻസ്റ്റാഗ്രാം ചിത്രത്തിന് കമൻ്റായി കുറിച്ചത്.

നല്ലാ ഇറുക്കേൻ തങ്കം

ഇതിനു മറുപടിയായി കളിദാസ് കുറിച്ച കമൻ്റ് നല്ലാ ഇറുക്കേൻ തങ്കം എന്നാണ്. ഇങ്ങനെ പറയുമ്പോൾ കാളിദാസ് പറയുന്ന ശബ്ദത്തിൽ തന്നെ അത് കേൾക്കാൻ കഴിയുന്നുണ്ടെന്നും താങ്കൾ വലിയ ആർട്ടിസ്റ്റാണെന്നും കമൻ്റ് കുറിച്ചുകൊണ്ട് മറ്റൊരു ആരാധികയുമെത്തിയിട്ടുണ്ട്.

സത്താർ

കാളിദാസിൻ്റെ സത്താർ എന്ന കഥാപാത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത് നിരവധി ആരാധകരാണ്. പാവ കഥെെകളില്‍ തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് സത്താർ എന്ന പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. സത്താറും ശരിയായില്ലെങ്കില്‍ താന്‍ അഭിനയവും സിനിമയും പൂര്‍ണമായും നിര്‍ത്തുമായിരുന്നുവെന്ന് കാളിദാസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കാളിദാസിൻ്റെ മൈൽ സ്റ്റോൺ ക്യാരക്ടർ

കാളിദാസ് എന്ന നടന്റെ മൈൽ സ്റ്റോൺ ക്യാരക്ടർ ആണ് സത്താറെന്നും ഇത്തരത്തിൽ കഥാപാത്രങ്ങളിൽ സെലക്ഷനുണ്ടാവണമെന്നും കാളിദാസിനോട് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. സത്താർ ഹിറ്റായ ശേഷം കാളിദാസ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും ഇക്കാര്യം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്