ആപ്പ്ജില്ല

'നിർഭയയ്ക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോ?'; കൃഷ്ണകുമാർ ചോദിക്കുന്നു!

ദുരന്തം അനുഭവിച്ച പെൺകുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നും ഡൽഹിയിലെ നിർഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോയെന്നും കൃഷ്ണകുമാർ പറയുന്നു

Samayam Malayalam 30 Sept 2020, 9:43 am
നാട്ടിൽ നടക്കുന്ന ബലാത്സംഘ വാർത്തകൾ അറിയുമ്പോൾ നാം ചെയ്യുന്നത് ഒന്ന് രണ്ടു ചർച്ചകൾ മാത്രമാണെന്നും പിന്നീട് സൌകര്യപൂർവ്വം അത് മറക്കുകയുമാണെന്ന് തെന്നിന്ത്യൻ നടൻ കൃഷ്ണകുമാർ. കാലങ്ങളായി തുടരുന്ന ഒരു നീചമായ പ്രവർത്തിയാണെന്നും ദുഖവും വേദനയും നിരാശയും തോന്നുന്നുവെന്നും നടൻ കുറിച്ചിരിക്കുന്നു. ഭൂമിയിൽ എവിടെ ആണെങ്കിലും മനുഷ്യർ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയമാണെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെടുന്നു. തൻ്റെ ഫേസ്ബുക്കിലൂടെയാണ് കൃഷ്ണകുമാർ തൻ്റെ അഭിപ്രായം പ്രകടനം നടത്തിയിരിക്കുന്നത്.
Samayam Malayalam Krishna kumar
'നിർഭയയ്ക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോ?'; കൃഷ്ണകുമാർ ചോദിക്കുന്നു!


Also Read: ശാരദാ നേത്യാർ സിനിമയിലെത്തിയത് എഴുപതാം വയസില്‍; സ്ക്രീൻ പങ്കിട്ടത് മുൻനിര താരങ്ങൾക്കൊപ്പം; കിടപ്പിലാവുന്നതു വരെ വായനാശീലം കാത്തു!

കൃഷ്ണകുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ദുഖവും വേദനയും നിരാശയും തോന്നുന്നു. കാലങ്ങളായി തുടരുന്ന ഒരു നീചമായ പ്രവർത്തി. ഭൂമിയിൽ എവിടെ ആണെങ്കിലും മനുഷ്യർ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയം. നിർഭയ വിധിയിൽ ആശ്വസിച്ചു, സന്തോഷിച്ചു. പക്ഷെ വീണ്ടും നമ്മളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു അതി ക്രൂരമായ മറ്റൊരു കൂട്ട ബലാത്സംഘവും കൊലപാതകവും. കുറച്ചു നാളുകൾക്കു മുൻപ് നമ്മുടെ അടുത്തും നടന്നു ആംബുലൻസിനകത്തൊരു ബലാത്സംഘം. വാർത്ത നമ്മൾ അറിയുന്നു. ഒന്ന് രണ്ടു ചർച്ചകൾ നടക്കുന്നു, മറക്കുന്നു.'

Also Read: 'എമ്പുരാൻ തുടങ്ങാൻ കാത്തിരിക്കുകയാണ്, ഒരു ആരാധകനായും ഒരു സംവിധായകനായും'; മുരളി ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വി പറയുന്നു

'നാഷണൽ ജോഗ്രാഫി പോലുള്ള ചാനൽസ് കാണുമ്പോൾ കൂടെ യുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്പോൾ കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടപ്രാണികൾ ആവുകയാണോ നമ്മളും. ദുരന്തം അനുഭവിച്ച പെൺകുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും.? ഡൽഹിയിലെ നിർഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോ.? അതോ ഇനിയും കൂടുതൽ നിർഭയമാർ ഉണ്ടാകുമോ.? അതോ പ്രകൃതി കൂടുതൽ സജ്ജനാർമാരെ സൃഷ്ടിക്കുമോ?.'

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്