ആപ്പ്ജില്ല

ഞങ്ങള്‍ ഇങ്ങനെയാ! 'ഫാൻ ബോയ്' ചിത്രങ്ങളുമായി ചാക്കോച്ചൻ

മമ്മൂട്ടിയുടെ വലിയൊരു ആരാധകനായ ചാക്കോച്ചൻ മമ്മൂക്കയുമായുള്ള ചില സാമ്യതകൾ പങ്കുവെച്ചിരിക്കുകയാണ്

Samayam Malayalam 17 Jul 2020, 4:22 pm
അടുത്തിടെ നടൻ കുഞ്ചാക്കോ ബോബൻ മിനിയെ സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ വീണ്ടെടുക്കൽ എന്നതായിരുന്നു പ്രത്യേകത. 1997-ൽ അനിയത്തി പ്രാവ് എന്ന സിനമയിലൂടെ മലയാളി സിനിമ ആസ്വാദകരുടെ മനം കവര്‍ന്ന കുഞ്ചാക്കോ ബോബൻ എന്ന നിത്യഹരിത യുവനായകനാണല്ലോ ചാക്കോച്ചൻ. അതിലെ നായക കഥാപാത്രമായ സുധി പ്രണയിനി മിനിയെ സ്വന്തമാക്കുന്നതായിരുന്നുവല്ലോ സിനിമയുടെ ക്ലൈമാക്സ്. ആ ചിത്രമിറങ്ങി 23 വർഷങ്ങൾക്ക് ശേഷം മിനിയെ വീണ്ടും സ്വന്തമാക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. പക്ഷേ ഈ മിനി ബ്രിട്ടീഷ് കൾട്ട് വാഹന നിർമ്മാതാക്കളായ മിനി ബ്രാൻഡിന്‍റെ കൂപ്പർ എസ് എന്ന കാർ ആണ്.
Samayam Malayalam actor kunchacko boban shares an instagram post describes some similarities with mammootty
ഞങ്ങള്‍ ഇങ്ങനെയാ! 'ഫാൻ ബോയ്' ചിത്രങ്ങളുമായി ചാക്കോച്ചൻ



മിനി കൂപ്പർ എസ് 60 ഇയേർസ് എഡിഷൻ

മിനി കൂപ്പറിന്‍റെ സ്പെഷ്യൽ എഡിഷനായ മിനി കൂപ്പർ എസ് 60 ഇയേർസ് എഡിഷൻ ആണ് ചാക്കോച്ചൻ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഇത്തരത്തിൽ സ്പെഷ്യൽ എഡിഷനിൽ എത്തുന്ന കാറുകൾ എണ്ണത്തിൽ കുറവാണ് താനും. ഇപ്പോഴിതാ മിനി കൂപ്പർ വാങ്ങിയ ശേഷം അതുമായി ബന്ധപ്പെട്ട ഒരു രസകരമായ കാര്യം പങ്കുവെച്ചിരിക്കുകയാണ് ‍‍‍ചാക്കോച്ചൻ.

ഫാൻ ബോയ് സാഗ!

താൻ ഏറെ ആരാധിക്കുന്ന നടൻ മമ്മൂട്ടിയുടെ പക്കലും ഇത്തരത്തിൽ ഒരു മിനി കൂപ്പർ മോഡലുണ്ട്. മിനി കൂപ്പർ എസ് ആണ് മമ്മൂട്ടി പണ്ട് വാങ്ങിയിട്ടുള്ളത്. മനപ്പൂര്‍വ്വമല്ലാത്ത, ആകസ്മികമായ ഒരു ഫാൻ ബോയ് സാഗ എന്ന് കുറിച്ചുകൊണ്ട് മമ്മൂട്ടിക്കും തനിക്കും ഉള്ള ചില സാമ്യങ്ങള്‍ ഇൻസ്റ്റയിൽ നിരത്തിയിരിക്കുകയാണ് താരം.

Also Read: 23 വർഷങ്ങൾക്ക് ശേഷം മിനിയെ വീണ്ടും സ്വന്തമാക്കി സുധി, അല്ല ചാക്കോച്ചൻ

ഞങ്ങൾ ഇങ്ങനെയാ!

താനും മമ്മൂക്കയും ചുവപ്പും പച്ചയും ഷര്‍ട്ട് ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും രണ്ടുപേരുടെയും മിനി കൂപ്പർ കാറുകളുടെയും ചിത്രങ്ങളും ആണ് ഒരു മീം ആയി താരം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടേത് കെഎൽ 36 ഡി 369 നമ്പറിലുള്ള മിനി കൂപ്പറാണ്. മമ്മൂട്ടിയുടെ മിനി കൂപ്പര്‍ മുമ്പും വാര്‍ത്തകളിൽ ഇടം നേടിയിട്ടുണ്ട്.

മിനി കൂപ്പർ ഉടമകൾ

മമ്മൂട്ടിയുടെ വലിയ ആരാധകനാണ് താനെന്ന് മുമ്പും കുഞ്ചാക്കോ തന്‍റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ പങ്കുവെച്ചിട്ടുള്ളതാണ്. ഹരികൃഷ്ണൻസിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മമ്മൂട്ടിയടക്കം നിരവധി താരങ്ങള്‍ ഒന്നിച്ച ട്വന്‍റി ട്വന്‍റിയിൽ ഒരു ഗാനരംഗത്തിൽ എത്തിയിട്ടുമുണ്ട്. ആസിഫ് അലി, നിവിൻ പോളി, ദുൽഖർ സൽമാൻ, ജോജു ജോര്‍ജ്ജ് ഇവരും മിനി കൂപ്പര്‍ സ്വന്തമാക്കിയ താരങ്ങളാണ്.

Also Read : നിവിൻ നായകനാകുന്ന 'ഗ്യാങ്‌സ്റ്റര്‍ ഓഫ് മുണ്ടന്‍മല'; ഒരുക്കുന്നത് 'പടക്കം' സംവിധായകൻ

Video-പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്