ആപ്പ്ജില്ല

'ഡയലോഗ് മുഖ്യം ബിഗിലേ'യെന്ന് ചാക്കോച്ചൻ'; ആറാം പാതിരാ ലൊക്കേഷനാണോ എന്ന് ആരാധകരും!

  • ആകാംക്ഷയോടെ ആരാധകർ
  • പ്രതീക്ഷകൾ പങ്കുവെച്ച് പ്രേക്ഷകർ
  • സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ചിത്രം

Samayam Malayalam 30 Jan 2021, 10:39 am
മലയാളത്തിന്റെ എന്നത്തെയും ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. തൻ്റെ കരിയറിലെ എല്ലാ വിശേഷങ്ങളും സിനിമാ അപ്ഡേറ്റുകളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ചിത്രവും ക്യാപ്ഷനുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിൻ്റെ അൻവർ ഹുസൈൻ ലുക്കാണോ ഇതെന്നും ആറാം പാതിരായ്ക്ക് തുടക്കമായോ എന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ. കമൻ്റ് ബോക്സുകളിൽ ആരാധകർ ചോദ്യങ്ങൾ കൊണ്ട് മൂടുകയാണ്.
Samayam Malayalam actor kunchacko boban shares location pic fans asks is this pic from aaram pathiraa set
'ഡയലോഗ് മുഖ്യം ബിഗിലേ'യെന്ന് ചാക്കോച്ചൻ'; ആറാം പാതിരാ ലൊക്കേഷനാണോ എന്ന് ആരാധകരും!

Also Read: 'കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ'; വിജയ് ചിത്രത്തില്‍ കാളിദാസും?


അൻവർ ഹുസൈൻ

താരത്തിന്റെ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരായുടെ റിലീസ് വാർഷികത്തിൽ സംവിധായകൻ മിഥുൻ മാനുവേൽ തോമസ് 'ആറാംപാതിരാ' പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതേ ലുക്കിലുള്ള താരത്തിൻ്റെ പുത്തൻ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ആറാം പാതിരാ

ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു ക്രൈം ത്രില്ലറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ചേർന്നായിരുന്നു 'ആറാം പാതിരാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത്. 2020ലെ ബമ്പർ ഹിറ്റടിച്ച ചിത്രമാണ് അഞ്ചാം പാതിരാ.

ആഷിക് ഉസ്മാനൊപ്പം

'അഞ്ചാം പാതിരാ' നിര്‍മ്മാതാവ് ആഷിക് ഉസ്മാനൊപ്പം വീണ്ടും കൈ കോർക്കുന്നതായും കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു പുതിയ ത്രില്ലര്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും കഴിഞ്ഞ ഡിസംബറിൽ മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരുവോണ ദിനത്തിൽ അഞ്ചാം പാതിരാ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു.

​മിഥുൻ മാനുവേൽ തോമസ്

മിഥുൻ മാനുവേൽ തോമസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, എപി ഇന്‍റര്‍നാഷണല്‍, മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് റീമേക്കും നിര്‍മ്മിക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്