ആപ്പ്ജില്ല

ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നതായി ചാക്കോച്ചൻ; വിട്ടുകൊടുക്കാതെ സുഹൃത്തുക്കളും ആരാധകരും!

കുഞ്ഞുചാക്കോച്ചൻ ; കുഞ്ചാക്കോച്ചൻ എന്നാണ് ചിത്രങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്! ചാക്കോച്ചൻ തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവച്ചത്!

Samayam Malayalam 13 Aug 2020, 12:24 pm
മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ ഒന്ന് വിടാതെ പിന്നാലെ കൂടുന്നവർ ആണ് അദ്ദേഹത്തിന്റെ ആരാധകർ. അദ്ദേഹം മാത്രം അല്ല കുടുംബം മുഴുവൻ സിനിമ പ്രേക്ഷകരുടെ സ്വന്തം താരങ്ങൾ ആണ്. പ്രിയയും കുഞ്ഞു ഇസയും എല്ലാവരും പ്രേക്ഷകർക്ക് പ്രിയങ്കരർ തന്നെയാണ്. ലോക് ഡൌൺ ആണ്, ഷൂട്ടിംഗ് തിരക്കുകൾ ഇല്ല, അതുകൊണ്ടുതന്നെ പഴയതിനെക്കാളും സജീവമാണ് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ. രസകരമായ ക്യാപ്‌ഷൻ കൊണ്ട് തന്റെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മുൻ നിരയിൽ തന്നെയാണ് ചാക്കോച്ചൻ.
Samayam Malayalam chakkochan


'ചുട്ടയിലെ ശീലം ഇപ്പോഴും തുടരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ചിത്രവും, കുട്ടിക്കാലച്ചിത്രവും മേർജ് ചെയ്തുകൊണ്ട് ചാക്കോച്ചൻ രംഗത്ത് വന്നത്. ആരാധകരും വിട്ടുകൊടുക്കാൻ ഭാവം ഉണ്ടായിരുന്നില്ല.ഈ ലുക്കിൽ വേറെ ഒരാളുണ്ട് കുളപ്പുള്ളി അപ്പൻ!എന്നുതുടങ്ങി രസകരമായ പല കമന്റുകൾ ആണ് ആരാധകർ പങ്കിടുന്നത്. നടിമാരായ ആൻ അഗസ്റ്റിൻ, അനുമോൾ തുടങ്ങി നിരവധി താരങ്ങളും ചാക്കോച്ചന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

ALSO READ: 'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം ഭാര്യ കടക്കരുത്, പക്ഷേ വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കും' : ചാക്കോച്ചൻ

പ്രിയക്കൊപ്പം കഴിഞ്ഞ ദിവസം പങ്കിട്ട ചിത്രവും ക്യാപ്‌ഷനും ഏറെ വൈറൽ ആയിരുന്നു.ദാമ്പത്യ ജീവിതത്തിൽ സമാധാനത്തിന് പാലിക്കേണ്ട ഒരു നിയമത്തെ കുറിച്ചാണ് കഴിഞ്ഞദിവസം ചാക്കോച്ചൻ്റെ പോസ്റ്റ്. അതിനും മുൻപ് ചാക്കോച്ചൻ ബാല്യകാല ചിത്രങ്ങൾ പങ്കുവച്ചതിന് ഒരു ലക്ഷത്തിനടുത്താണ് ലൈക്ക് മാത്രം ലഭിച്ചത്.

ALSO READ: ഹണിമൂൺ ചിത്രങ്ങളോ; ചർച്ചയായ ചിത്രങ്ങൾക്ക് പിന്നിൽ; പാർവതി

കുഞ്ചാക്കോ ബോബൻ്റേതായി അണിയറയിൽ അഞ്ചിലേറെ സിനിമകളാണ് ഒരുങ്ങുന്നത്. മോഹൻകുമാർ ഫാൻസ് എന്ന ജിസ് ജോയ് ചിത്രമാണ് അടുത്തതായി റിലീസിന് തയ്യാറെടുക്കുന്നത്. തീയേറ്ററിൽ നിറഞ്ഞ കൈയടി വാങ്ങിയ അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബൻ്റേതായി തീയേറ്ററുകളിലെത്തിയ അവസാന ചിത്രം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്