ആപ്പ്ജില്ല

Mammootty: പാതിരാത്രി ആരാധകര്‍ക്ക് മധുരം വിളമ്പി മമ്മൂട്ടി

മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 67-ാം പിറന്നാളാണ് ഇന്ന്. സംസ്ഥാനത്ത് ഉടനീളം മമ്മൂട്ടി ഫാന്‍സ് നിരവധി ആഘോഷപരിപാടികളാണ് നടത്തുന്നത്

Samayam Malayalam 7 Sept 2018, 12:02 pm
കൊച്ചി: മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 67-ാം പിറന്നാളാണ് ഇന്ന്. സംസ്ഥാനത്ത് ഉടനീളം മമ്മൂട്ടി ഫാന്‍സ് നിരവധി ആഘോഷപരിപാടികളാണ് നടത്തുന്നത്. ഇതിനിടെ അര്‍ദ്ധരാത്രി താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന് പുറത്ത് ആശംസകളുമായി എത്തിയ ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസൊരുക്കി മമ്മൂട്ടി. ആരാധകരെ മമ്മൂട്ടി കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
Samayam Malayalam Mammootty



പാട്ട് പാടിയും നൃത്തം ചെയ്തും ആരാധകര്‍ ആരാധകര്‍ എത്തുമ്പോൾ മമ്മൂട്ടി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ അല്‍പസമയത്തിനകം 12 മണി കഴിഞ്ഞതോടെ അദ്ദേഹം വീട്ടിലെത്തി. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ മമ്മൂട്ടി വീടിന് പുറത്തേക്ക് എത്തി, കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.

പിന്നീട് അൽപ്പ സമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി. ആരാധകര്‍ക്കായി ദുല്‍ഖര്‍ കേക്ക് വിതരണം ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്