ആപ്പ്ജില്ല

275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീട് വിട്ട് പുറത്തേക്ക്; തട്ടുകടയില്‍ നിന്നും കട്ടനടിച്ച് മെഗാസ്റ്റാര്‍!

. സിനിമ ചിത്രീകരണങ്ങള്‍ പതുക്കെ ട്രാക്കിലേക്ക് കടക്കുമ്പോഴാണ് മെഗാസ്റ്റാറിന്റെ എന്‍ട്രി. മോഹന്‍ലാല്‍ നേരത്തെ തന്നെ സിനിമ ചിത്രീകരണങ്ങളിലേക്ക് കടന്നുകഴിഞ്ഞിരുന്നു.

Samayam Malayalam 5 Dec 2020, 10:36 am
മലയാള സിനിമയ്ക്ക് പുത്തനുണര്‍വ് പകര്‍ന്ന് മമ്മൂട്ടി. നീണ്ട 275 ദിവസത്തിന് ശേഷം മമ്മൂട്ടി കൊച്ചിയിലെ വീട്ടിന് പുറത്തേക്ക് എത്തി. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം തന്നെ വെെറലായി മാറുകയായിരുന്നു. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലായിരുന്നു രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അന്ന് മുതല്‍ മമ്മൂട്ടി വീട്ടില്‍ തന്നെയാണ്. ഇതാദ്യമായാണ് താരം പുറത്തേക്ക് ഇറങ്ങുന്നത്. സിനിമ ചിത്രീകരണങ്ങള്‍ പതുക്കെ ട്രാക്കിലേക്ക് കടക്കുമ്പോഴാണ് മെഗാസ്റ്റാറിന്റെ എന്‍ട്രി. മോഹന്‍ലാല്‍ നേരത്തെ തന്നെ സിനിമ ചിത്രീകരണങ്ങളിലേക്ക് കടന്നുകഴിഞ്ഞിരുന്നു.
Samayam Malayalam actor mammootty steps out of his home after 275 days since lockdown
275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീട് വിട്ട് പുറത്തേക്ക്; തട്ടുകടയില്‍ നിന്നും കട്ടനടിച്ച് മെഗാസ്റ്റാര്‍!


Also Read: ബീഫ് കറിയുടെ രുചിയനുഭവവുമായി അഹാന; ചാകര കോളൊത്ത മട്ടിൽ ട്രോളന്മാർ!

സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂട്ടി

സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു മമ്മൂട്ടി പുറത്തേക്ക് ഇറങ്ങിയത്. നിര്‍മ്മാതാവും സുഹൃത്തുമായ ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കലൂരിലെ തട്ടുകടയില്‍ നിന്നും സുലെെമാനി കുടിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുന്നത്.

നെെറ്റ് ഡ്രെെവും കട്ടനും

നടനും സംവിധായകനുമായ രമേശ് പിഷാരടി, പേഴ്സണല്‍ അസിസ്റ്റന്റും മേക്കപ്പ്മാനുമായ ജോര്‍ജും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മറെെന്‍ ഡ്രെെവ് കടന്ന് കണ്ടെയ്നര്‍ റോഡിലൂടെ പുതിയ പാലം കയറിയായിരുന്നു മമ്മൂട്ടി തട്ടുകടയിലെത്തിയത്. പിന്നീട് താരം വീട്ടിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

ഷൂട്ടിങ് തിരക്കുകളിലേക്ക്

മമ്മൂട്ടി പുറത്ത് വന്നതോടെ അദ്ദേഹത്തിന്റെ മുടങ്ങി നില്‍ക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണങ്ങള്‍ വീണ്ടും ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും. ദ പ്രീസ്റ്റിന്റെ ഡബ്ബിങ് ബാക്കിയുണ്ട്. ചിത്രീകരണം നടക്കാനിരിക്കെയായിരുന്നു ബിലാല്‍ കൊവിഡിനെ തുടര്‍ന്ന് മാറ്റി വെക്കുന്നത്. ഇനി ബിലാലിന്റെ ചിത്രീകരണം ആരംഭിക്കാം.

കാത്തിരിക്കുന്നു സിനിമാലോകം

ഡിസംബര്‍ 10ന് നടക്കുന്ന വോട്ടിങ്ങിനും മമ്മൂട്ടി എത്തും. ജനുവരി ആദ്യവാരത്തോടെയാണ് താരം ഷൂട്ടിങ് സെറ്റുകളിലേക്ക് എത്തുക. അതേസമയം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ട്. ഇതിന് പുറമെ രഞ്ജിത്ത് ചിത്രം, റത്തീന ഷര്‍ഷാദിന്റെ സിനിമ, സത്യന്‍ അന്തിക്കാട് ചിത്രം തുടങ്ങിയവയും അണിയറയിലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്