ആപ്പ്ജില്ല

ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള പേര്; ഇനി അവൻ " ഇസൈ" എന്ന് അറിയപ്പെടും; മണികണ്ഠ രാജൻ!

ആദ്യ കണ്മണിക്ക് പേര് നൽകി മണികണ്ഠനും ഭാര്യ അഞ്ജലിയും. ഇരുവരുടെയും വിവാഹചെലവിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും ഇരുവരും കൈയ്യടി വാങ്ങിയിരുന്നു.

Samayam Malayalam 13 May 2021, 1:25 pm
ആദ്യ കണ്മണിക്ക് പേര് നൽകി മണികണ്ഠനും ഭാര്യ അഞ്ജലിയും. അവൻ ഇനി മുതൽ
Samayam Malayalam manikanda rajan

ഇസൈ മണികണ്ഠൻ എന്ന് അറിയപ്പെടും എന്നാണ് നടൻ സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

"നമസ്കാരം ....

ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്." ഇസൈ" ഇസൈ മണികണ്ഠൻ", എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷം നടൻ പങ്ക് വച്ചത്.


ALSO READ: ശ്ശെ ചോദിക്കേണ്ടായിരുന്നു.. മതം മാറിയോ എന്ന് ചോദിച്ച ആരാധകന് അനു സിതാര കൊടുത്ത മാസ് മറുപടി

മാർച്ച് പത്തൊൻപതിനാണ് അഞ്ജലി ആൺകുഞ്ഞിന് ജന്മം നൽകിയത്. അന്ന് മുതൽ മകന്റെ പേരെന്താണ് എന്ന് ചോദിച്ചുകൊണ്ട് ആരാധകർ എത്തിയിരുന്നു. ഇതിനുള്ള മറുപടി ആയാണ് നടൻ പുതിയ സന്തോഷവാർത്ത പുറത്തുവിട്ടത്.


കഴിഞ്ഞ ലോക്ഡൌൺ കാലഘട്ടത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ലോക്ക് ഡൗൺ–കൊവിഡ് കാലമായതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം.


ALSO READ: ഞാൻ ആദ്യമായി അഭിനയിച്ചത് അച്ഛൻ ആക്ഷൻ പറഞ്ഞ ടെലിഫിലിമിൽ: അച്ഛന്റെ ഓർമ്മയിൽ വീണ നായർ

കമ്മട്ടിപ്പാടത്തില്‍ ക്വട്ടേഷന്‍ ഗാംഗിലൊരാളായ ബാലൻ ആണ് മണികണ്ഠന് ഏറ്റവും കൂടുതൽ ആരാധകരെ സമ്മാനിച്ച ചിത്രം. ശേഷം നിരവധി കഥാപാത്രങ്ങള്‍ മണികണ്ഠനെ തേടിയെത്തിയിരുന്നു.

ആദ്യ ചിത്രത്തിന് നാടക പ്രവര്‍ത്തകനായ മണികണ്ഠനെ തേടി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരവും എത്തി. തമിഴില്‍ രജിനികാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട എന്ന ചിത്രത്തിലും മണികണ്ഠന്‍ അഭിനയിച്ചു. രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ. മാമാങ്കത്തിലും മണികണ്ഠൻ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്