ആപ്പ്ജില്ല

നടൻ നിഥിന് വധു ശാലിനി; വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

തെലുങ്കിലെ യുവ സിനിമാ താരം നിഥിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ശാലിനിയാണ് വധു. ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷമാണ് നിഥിനും ശാലിനിയും വിവാഹിതരാകുന്നത്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ നിഥിൻ തന്‍റെ തന്‍റെ സോഷ്യൽമീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഹൈദരാബാദിൽ വെച്ചു നടന്ന വിവാഹ നിശ്ചയചടങ്ങിന്‍റെ ചിത്രങ്ങള്‍ കാണാം...

Samayam Malayalam 16 Feb 2020, 3:12 pm
തെലുങ്കിലെ യുവ സിനിമാ താരം നിഥിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ശാലിനിയാണ് വധു. ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷമാണ് നിഥിനും ശാലിനിയും വിവാഹിതരാകുന്നത്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ നിഥിൻ തന്‍റെ തന്‍റെ സോഷ്യൽമീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഹൈദരാബാദിൽ വെച്ചു നടന്ന വിവാഹ നിശ്ചയചടങ്ങിന്‍റെ ചിത്രങ്ങള്‍ കാണാം...
Samayam Malayalam actor nithiin and shalini engagement ceremony photos
നടൻ നിഥിന് വധു ശാലിനി; വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം



വിവാഹം ഏപ്രിലിലോ മെയിലോ?

വിവാഹ ഒരുക്കങ്ങൾ ഏപ്രിൽ 15 ന് ആരംഭിക്കും എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുബായ് പലാസോ വെർസാകിൽ വെച്ച് ഡെസറ്റിനേഷൻ വെഡ്ഡിംഗായിരിക്കും നടക്കുന്നതെന്നും സൂചനയുണ്ട്. എന്നാൽ ഇവരുടെ വിവാഹം മെയിലായിരിക്കും എന്നും വാർത്തകൾ വരുന്നുണ്ട്.

വിവാഹ സത്കാരം ഹൈദാരാബിൽ

ദുബായിയിലെ വിവാഹ ചടങ്ങിൽ 50-60 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. അതിനാൽ തന്നെ ബന്ധുക്കൾക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമൊക്കെയായി ഹൈദരാബാദിൽ വെച്ച് വിവാഹ സത്കാരം നടക്കും.

ട്രഡീഷണൽ ലുക്കിൽ താരം

സിമ്പിൾ കുർത്ത പൈജാമ ധരിച്ചാണ് വിവാഹ നിശ്ചയത്തിൽ നിഥിൻ എത്തിയത്, സ്വർണ്ണ നിറത്തിലുള്ള ലെഹംഗയാണ് ശാലിനി അണിഞ്ഞിരിക്കുന്നത്.

8 വർഷമായി പ്രണയത്തിൽ

നിഥിനും ശാലിനുമായി എട്ട് വർഷത്തിലേറെയായി പ്രണയത്തിലാണ്. ലണ്ടനിൽ നിന്നും എംബിഎ ബിരുദം നേടിയ ആളാണ് ശാലിനി.

ഭീഷ്മ റിലീസ് 21ന്

2002 ൽ ജയം എന്ന സിനിമയിലൂടെയെത്തിയ നിഥിൻ ഇതിനകം 25ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രശ്മിക മന്ദാനയോടൊപ്പം അഭിനയിച്ച ഭീഷ്മ എന്ന സിനിമ ഫെബ്രുവരി 21നാണ് തീയേറ്ററുകളിലെത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്