ആപ്പ്ജില്ല

അടിച്ചമര്‍ത്താന്‍ പലരും ശ്രമിക്കും,പൊരുതുക, ഞാനിന്നും പൊരുതിയാണ് നില്‍ക്കുന്നത്: നിവിന്‍ പോളി

ഏതൊരു നടനും സിനിമയില്‍ സ്വന്തം പേര് സമ്പാദിക്കുന്നത് വരെ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാണെന്ന് നിവിന്‍

Samayam Malayalam 16 Jul 2020, 11:27 am
പത്ത് വര്‍ഷം മുമ്പ്, 2010 ജുലെെ 16 നാണ് നിവിന്‍ പോളി എന്ന നടന്‍ മലയാളികളുടെ മുന്നിലേക്ക് എത്തിയത്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ഒരു പറ്റം യുവാക്കള്‍ മലയാളികളുടെ ഇഷ്ടം നേടിയിട്ട് 10 വര്‍ഷം പിന്നിട്ടിരിക്കുന്നത്. ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് നിവിന്‍. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ പ്രകാശനില്‍ നിന്നും മൂത്തോനിലെത്തി നില്‍ക്കുമ്പോള്‍ താരമെന്ന നിലയിലും നടനെന്ന നിലയിലും നിവിന്‍ പോളി അതുല്യമായ വളര്‍ച്ചയാണ് കെെവരിച്ചിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിവിന്‍ പോളി മനസ് തുറക്കുകയാണ്.
Samayam Malayalam actor nivin pauly opens up about his ten years in film industry
അടിച്ചമര്‍ത്താന്‍ പലരും ശ്രമിക്കും,പൊരുതുക, ഞാനിന്നും പൊരുതിയാണ് നില്‍ക്കുന്നത്: നിവിന്‍ പോളി


Also Read: പ്രകാശന്‍റേയും കുട്ടുവിന്‍റേയും 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' പിറന്നിട്ട് പത്ത് വര്‍ഷങ്ങള്‍

ഇവിടെ വരെ എത്തിയതില്‍ സന്തോഷം

ഇന്‍ഡസ്ട്രി എങ്ങനെയാണെന്നോ തിരക്കഥ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നോ അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നിവിന്‍ പറയുന്നു. അടുത്തത് എന്ത് ചെയ്യുമെന്ന് മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. നല്ല ഓഫറുകള്‍ ലഭിക്കണമെന്നും നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തക്കാനാകണമെന്നുമായിരുന്നു ആഗ്രഹം. ഇവിടെ വരെ എത്തിയതില്‍ സന്തോഷം. ഇനിയും ഒരുപാട് പോകാനുണ്ടെന്നും നിവിന്‍ പറയുന്നു.

തട്ടത്തിന്‍ മറയത്ത്

ആദ്യ സിനിമയ്ക്ക് ശേഷം കുറേനാള്‍ തന്നെ അടയാളപ്പെടുത്താനുള്ള കഷ്ടപ്പാടുകളായിരുന്നുവെന്ന് നിവിന്‍ പറയുന്നു. മലര്‍വാടിയ്ക്ക് ലഭിച്ച അംഗീകാരം പിന്നീട് ലഭിച്ചില്ല. പക്ഷെ പിന്നീട് തട്ടത്തിന്‍ മറയത്ത് റിലീസ് ചെയ്തതോടെ എല്ലാം മാറി. അതില്‍ നിന്നെല്ലാം ഒരുപാട് പഠിച്ചെന്നും നിവിന്‍ പറയുന്നു.

പിടിച്ചു നില്‍ക്കുക

ഏതൊരു നടനും സിനിമയില്‍ സ്വന്തം പേര് സമ്പാദിക്കുന്നത് വരെ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാണെന്ന് നിവിന്‍ പറയുന്നു. ഫെെറ്റ് ചെയ്ത് കൊണ്ടിരിക്കുക എന്നത് മാത്രമാണ് ചെയ്യാനാവുക. നിങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടാകും പക്ഷെ മുന്നോട്ട് പോവുക. താന്‍ ഇന്നും പൊരുതുന്നുണ്ട്. പക്ഷെ ഇന്നത് ആസ്വദിക്കുന്നു. എളുപ്പമാണെന്നല്ല, പക്ഷെ മാനേജ് ചെയ്യാന്‍ പറ്റുന്നതാണെന്നും നിവിന്‍ പറയുന്നു.

Also Read: ചിര‍ഞ്ജീവി സര്‍ജയുടെ സഹോദരനും ഭാര്യയ്ക്കും കൊവിഡ്; മേഘ്നയെ കുറിച്ച് ആശങ്കയോടെ ആരാധകര്‍!

പ്രേമം

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സുമൊത്ത് മറ്റൊരു സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് നിവിന്‍ പറയുന്നു. അതൊരു ത്രിഡി ചിത്രമായിരുന്നു. പക്ഷെ അത് നടന്നില്ല. ഇന്നും കേരളത്തിന് പുറത്ത് പോകുമ്പോള്‍ ആളുകള്‍ ആദ്യം പറയുന്നത് പ്രേമത്തെ കുറിച്ചാണെന്നും പിന്നീട് ബാംഗ്ലൂര്‍ ഡെയ്സിനേയും ഒരു വടക്കന്‍ സെല്‍ഫിയേയും കുറിച്ചാകും പറയുകയെന്നും നിവിന്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്