സുഹൃത്തുക്കളെക്കുറിച്ച്
ഫഹദും ദുല്‍ഖറും പൃഥ്വിയും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുള്ളവരാണ്. സിനിമയ്ക്കപ്പുറത്തെ ഫ്രണ്ട്ഷിപ്പ് കാത്ത്സൂക്ഷിക്കുന്നവരാണ് ഇവരെല്ലാം. കുടുംബാംഗങ്ങള്‍ തമ്മിലും അതേ സൗഹൃദമുണ്ട്. അലംകൃതയും മറിയവും നല്ല കൂട്ടാണ്. ഒരുമിച്ച് കളിക്കാനിഷ്ടപ്പെടുന്നവരാണ് ഇരുവരുമെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.
നസ്രിയയാണ്
ഫഹദും ദുല്‍ഖറും ഇവിടെ അടുത്ത് തന്നെയാണ് താമസിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇവരെല്ലാം ഇടയ്ക്കിടയ്ക്ക് ഒത്തുചേരാറുമുണ്ടായിരുന്നു. പൃഥ്വിക്കും കുടുംബവും ഇവരോടൊപ്പമുണ്ടാവാറുണ്ട്. നസ്രിയയാണ് ഞങ്ങള്‍ക്കിടയിലെ കണക്റ്റിവിറ്റിയെന്ന് പൃഥ്വി പറയുന്നു. ചിലപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടേക്ക് പോവും, അല്ലെങ്കില്‍ അവരിഞ്ഞോട്ട് വരും. സിനിമ ഞങ്ങള്‍ക്കിടയിലെ സംസാര വിഷയമേ ആയിരിക്കില്ല അപ്പോഴൊന്നും.
വിമര്‍ശനങ്ങളെക്കുറിച്ച്
തന്റെ കഥാപാത്രങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും മാത്രമല്ല സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ടും പൃഥ്വിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ മമ്മൂട്ടിയും വിനയനുമാണ് മകനൊപ്പം നിന്നതെന്ന് മുന്‍പ് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലും സിനിമയ്ക്കും അപ്പുറത്ത് നടക്കുന്ന കാര്യങ്ങളെ ഗൗനിക്കാറില്ല. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കേറേയില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു.
അച്ഛനെ മിസ്സ് ചെയ്യുന്നത്
തന്റെ മക്കളായിരിക്കും ഭാവിയില്‍ മലയാള സിനിമ അടക്കി ഭരിക്കാന്‍ പോവുന്നതെന്ന് പ്രവചിച്ചയാളാണ് സുകുമാരന്‍. മക്കള്‍ ഓരോ നേട്ടം സ്വന്തമാക്കുമ്പോഴും അമ്മ അതേക്കുറിച്ച് പറയാറുമുണ്ട്. ഒരോ അംഗീകാരം കിട്ടുമ്പോഴും ഇത് കാണാന്‍ അച്ഛനില്ലല്ലോയെന്നോര്ത്ത് സങ്കടം തോന്നാറുണ്ട്. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യാറുണ്ടെന്നും അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞിരുന്നു.