ആപ്പ്ജില്ല

'അല്ലിയെ ഇത് ഒരുപാട് സന്തോഷിപ്പിച്ചു'; സുപ്രിയയെ നെഞ്ചോട് ചേർത്ത് നിർത്തി പൃഥ്വി, സുന്ദരമായ ചിത്രമെന്ന് ആരാധകരും!

പൃഥ്വിരാജും സുപ്രിയയും പങ്കുവെച്ച പുത്തൻ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Samayam Malayalam 25 Jan 2021, 2:01 pm
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് പൃഥ്വിരാജും ഭാര്യയും നിർമ്മാതാവുമായ സുപ്രിയയും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത് നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുത്തൻ ചിത്രമാണ്. മാലിദ്വീപിൽ നിന്ന് പകർത്തിയ ചിത്രമാണ് നടൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയ്ക്കും മകൾ അല്ലിയ്ക്കുമൊപ്പം അവധി ദിനങ്ങൾ ആസ്വദിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ.
Samayam Malayalam actor prithviraj sukumaran and supriya celebrates their vacation at maldives with kid ally aka alankrita menon
'അല്ലിയെ ഇത് ഒരുപാട് സന്തോഷിപ്പിച്ചു'; സുപ്രിയയെ നെഞ്ചോട് ചേർത്ത് നിർത്തി പൃഥ്വി, സുന്ദരമായ ചിത്രമെന്ന് ആരാധകരും!

Also Read: 'വാശി'യോടെ കീർത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്


സുപ്രിയയെ ചേര്‍ത്തുപിടിച്ച്

കടലിന്‍റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സുപ്രിയയെ ചേര്‍ത്തുപിടിച്ച് എടുത്ത ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. മനോഹരമായ ഒരു കുറിപ്പും പൃഥ്വി ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്, അതിങ്ങനെയാണ്. 'ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മുറിയുടെ വലുപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം.'

അല്ലിയെ ഏറെ സന്തോഷവതിയാക്കി

'മടങ്ങി പോകുമ്പോൾ വീണ്ടും ഇവിടേക്ക് തിരിച്ചു വരണമെന്നു തോന്നണം എന്നതാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. നല്ല രീതിയില്‍ തങ്ങളെ ശ്രുശ്രൂഷിച്ചതിനും മകള്‍ അല്ലിയെ ഏറെ സന്തോഷവതിയാക്കിയതിനും മാലദ്വീപിലെ ഡബ്ല്യൂ മാൽ‌ദീപ്സ് ബീച്ച് റിസോര്‍ട്ടിന് നന്ദിയെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.

കമൻ്റുമായി ആരാധകരും

റിസോര്‍ട്ടിൽ നിന്നുള്ള സുന്ദരമായ ഹെലികോപ്റ്റര്‍ ദൃശ്യവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. സൂര്യാസ്തമയത്തിൻ്റെ ചിത്രം പകർത്തുന്ന തൻ്റെ ചിത്രം സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.ഏറെ ആരാധകരാണ് ചിത്രത്തിന് കമൻ്റുമായി എത്തിയിരിക്കുന്നത്. മറുപടിയുമായി സുപ്രിയയും വൈകാതെയെത്തി.

അവൾ സൂപ്പർ ത്രിൽഡാണ്

അല്ലിക്ക് ഒരുപാട് സന്തോഷമായിക്കാണുമല്ലോ നിങ്ങൾ രണ്ടു പേരും റിലാക്സ് ചെയ്യുമ്പോഴും അവൾ എൻജോയ് ചെയ്തുകൊണ്ട് അവളുടെ ഓൺലൈൻ ക്ലാസ്സുകൾ മിസ്സ് ചെയ്യുന്നുണ്ടാവുമല്ലേ എന്ന ഒരു കമൻ്റിന് തീർച്ചയായും അവൾ സൂപ്പർ ത്രിൽഡാണെന്നും അവളെവിടെയാണെന്ന് സുഹൃത്തുക്കളെയും ടീച്ചേഴ്സിനെയും കാണിക്കാനായി ഒരു തവണ ക്ലാസ്സ് അറ്റൻ്റ് ചെയ്തെന്നും സുപ്രിയ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്