ആപ്പ്ജില്ല

സച്ചിയുടെ ഓർമ്മയ്ക്കും ആഗ്രഹപൂർത്തീകരണത്തിനും പൃഥ്വിയുടെ അനൗൺസ്‌മെന്റ്!

'ഇങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുന്നത് കൊണ്ടാണ് മിസ്റ്റർ നിങ്ങളാണ് യഥാർത്ഥ ഹീറോ എന്ന് ഞങ്ങൾ പറയുന്നത്'പൃഥ് വിയോട് ആരാധകർ!

Samayam Malayalam 25 Dec 2020, 10:56 am
2020ന്റെ നഷ്ടങ്ങൾ ഓർക്കുമ്പോൾ മലയാള സിനിമ പ്രേമികളുടെ മനസ്സിലേക്ക് വേഗം ഓർമ്മയിൽ എത്തുക സംവിധായകൻ സച്ചിയുടെ വിയോഗമാകും. ചോക്ലേറ്റ് എന്ന സിനിമയിൽ തുടങ്ങി അയ്യപ്പനും കോശിയും വരെ എത്തി നിന്നപ്പോഴും, എന്റെ സ്വപ്നത്തിലെ സിനിമ ഇതൊന്നുമല്ല എന്ന് പറഞ്ഞയാൾ മണ്മറഞ്ഞപ്പോൾ അത് മലയാള സിനിമയ്ക്ക് തീരാത്ത നഷ്ടമാണ് സമ്മാനിച്ചത്.
Samayam Malayalam pruthviraj sukumaran sachy


ALSO READ: സൗഭാഗ്യക്ക് തനിയെ മാനേജ് ചെയ്യാൻ കഴിയാതെ വന്നു; ചക്കപ്പഴത്തിൽ നിന്നും പോകാൻ കാരണം പറഞ്ഞ് അർജുൻ!
സിനിമ പ്രേമികൾക്ക് പ്രിയ സംവിധായകനെ നഷ്ടമായപ്പോൾ, പൃഥ്‌വിരാജ് എന്ന നടനെയും വ്യക്തിയെയും സംബന്ധിച്ചിടത്തോളം പ്രിയ സുഹൃത്തിനെക്കൂടിയാണ് നഷ്ടം ആയത്. അതുകൊണ്ടുതന്നെ സച്ചിയെ സംബന്ധിച്ച ഏതൊരു കാര്യവും, പൃഥ്‌വിയ്ക്കും പ്രാധാന്യം എറിയതാണ്.

ഡിസംബർ 25 ആണ് സച്ചിയുടെ ജന്മദിനം, ആ ദിവസം തന്നെ പ്രിയ സുഹൃത്തിനായി പൃഥ്‌വി ഒരുക്കിയ സമ്മാനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.സ്വന്തം എഫ്ബി പേജിലൂടെ പൃഥ്വി പങ്ക് വച്ച ഒരു കുറിപ്പ് വായിക്കാം..,

നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ.

ഡിസംബർ 25 എന്നെ സംബന്ധിച്ച് ‌ മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.

ALSO READ: അല്ലുവിന്റെ ആദ്യ ക്രിസ്തുമസ്; സന്തോഷം പങ്കിട്ട് ശാലു!
അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ് സച്ചി ക്രിയേഷൻസ്. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്