ആപ്പ്ജില്ല

അബ്രാം ഖുറേഷി നൽകിയ അതിമനോഹര സമ്മാനമെന്ന് പൃഥ്വി; ലക്ഷകണക്കിന് രൂപയുടെ വിലയുള്ള സമ്മാനമെന്നു ആരാധകർ!

പൃഥ്വി ഇൻസ്റ്റയിലൂടെ ചിത്രം പങ്കുവച്ച അപ്പോൾ മുതൽ അതിന്റെ വില അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ. ഏറ്റവും ഒടുവിൽ അവരത് കണ്ടെത്തുകയും ചെയ്തു എന്നതാണ് സത്യം.

Samayam Malayalam 9 Sept 2021, 10:00 pm
വമ്പൻ കളക്ഷനുമായി പ്രേക്ഷക ഹൃദയം കവർന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മാസ് കഥാപാത്രത്തിൽ നിന്നും സിനിമയുടെ അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് ലൂസിഫർ എത്തിനിൽക്കുന്നത്. ഇപ്പോഴിതാ തന്റെ ഖുറേഷി അബ്രാം നൽകിയ വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ചു പറയുകയാണ് പൃഥ്വിരാജ്.
Samayam Malayalam mohanlal


അബ്രാം ഖുറേഷി നൽകിയ അതിമനോഹര സമ്മാനം. താങ്ക് യൂ ചേട്ടാ എന്ന് കുറിച്ച ശേഷം മോഹൻലാലിനെ ടാഗും ചെയ്തിട്ടുണ്ട് അദ്ദേഹം. അതേസമയം ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനും ഇടയിലുള്ള വിലയാണ് ഡിറ്റയുടെ ഈ സൺ ഗ്ലാസിനെനും ആരാധകർ കണ്ടെത്തി കഴിഞ്ഞു. 'ലക്ഷങ്ങൾ വിലയുള്ള സമ്മാനം', എല്ലാ അർത്ഥത്തിലും എന്നാണ് ഫാൻസ്‌ കമന്റ്സ് നൽകുന്നത്.

ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്‍റെ സഹായി സയീദ് മസൂദായി പൃഥ്വി അഭിനയിച്ചിട്ടുമുണ്ട്.

അബ്രാം ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും വന്ന വാർത്തകളിലൂടെയാണ് ആരാണ് അബ്രാം ഖുറേഷി എന്ന് ചിത്രത്തിൽ പറയുന്നത്. പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത മുന്നേറുന്ന, മയക്കുമരുന്ന് മാഫിയകള്‍ക്ക് ഭീതി പടർത്തുന്ന കഥാപാത്രമായിട്ടാണ് മോഹൻലാലിന്റെ ഖുറേഷി അബ്രാമിനെ എത്തിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്