ആപ്പ്ജില്ല

‘പെരുമ്പാവൂര്‍: രാജു, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കുമല്ലേ’;രസകരമായ പോസ്റ്റുമായി പൃഥ്വിരാജ്!

എമ്പുരാൻ നൽകുന്ന ഒരു സമ്മര്‍ദ്ദം എന്നത് വളരെ വലുതാണ്. ലൂസിഫറിനേക്കാൾ വളരെ വലുത്. വളരെ കാഠിന്യമേറിയ ഒരു ജോലിയാകുമെന്ന ഉത്തമ ബോധ്യമുണ്ട് എന്നാണ് മുൻപ് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്!

Samayam Malayalam 18 Jul 2021, 12:52 pm
മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് എമ്പുരാൻ. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായെത്തി തിയേറ്ററുകളെ ഇളക്കിമറിച്ച ലൂസിഫര്‍ ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷനായിരുന്നു നേടിയത് പിന്നാലെയാണ് എമ്പുരാൻ എത്തുന്നു എന്ന സന്തോഷം നിറഞ്ഞ വാർത്ത അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
Samayam Malayalam Prithviraj Sukumaran and antony


എന്നാൽ പിന്നാലെ എത്തിയ കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണം ചിത്രീകരണം തന്നെ നിർത്തേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചുള്ള ഒരു രസകരമായ പോസ്റ്റാണ് വൈറലായി മാറുന്നത്.


ALSO READ: 'കെമിസ്ട്രി'യിലെ ജൂണാ മേരി, 'മാലികി'ലെ മേരി; ദേവകിയുടെ വിശേഷങ്ങൾ

പൃഥ്വിരാജ് പങ്കിട്ട ചിത്രവും പോസ്റ്റുമാണ് ക്ഷണനേരം കൊണ്ട് വൈറലായി മാറിയത്.

‘പെരുമ്പാവൂര്‍: രാജു, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കുമല്ലേ’ എന്നതിന് ‘ലെ ഞാന്‍’ ഉം ഇമോജിയുമായാണ് പൃഥ്വിരാജ് രംഗത്ത് എത്തിയത്. നിരവധി താരങ്ങളും ആരാധകരും ആണ് പൃഥ്വിക്ക് കമന്റുകൾ നൽകികൊണ്ട് എത്തുന്നത്.

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി രണ്ടാമത് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്.

ALSO READ: 'മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്' ജൂഡ് ആന്റണിയുടെ വാക്കുകൾ!


ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തനങ്ങൾ തകൃതിയായി മുന്നേറുന്നതിൻ്റെ ഓരോ ഘട്ടവും പൃഥ്വി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും അടക്കള്ള വിവിധ സൂചനകൾ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

2019 ലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു ലൂസിഫര്‍. ലൂസിഫറിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ഇരുന്നൂറു കോടി നേടിയ മലയാളത്തിലെ ആദ്യ ചിത്രം എന്ന ഖ്യാതി തൻ്റെ ആദ്യ സംവിധാന സംരംഭ ചിത്രത്തിലൂടെ തന്നെ സ്വന്തമാക്കിയ പൃഥ്വിരാജ് എമ്പുരാൻ എന്ന ചിത്രം തനിക്ക് സമ്മാനിക്കുന്ന സമ്മര്‍ദ്ദത്തെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു.

View this post on Instagram A post shared by Prithviraj Sukumaran (@therealprithvi)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്