ആപ്പ്ജില്ല

'എന്റെ സഹോദരനും ഇതേ അസുഖമാണ്'! 'പരിക്ക് ശരിയാവാത്തതിനാൽ രണ്ട് മൂന്ന് പ്രാവശ്യം വീണു'; സലിം കുമാറിന് ഇത് എന്താണ് പറ്റിയത്?, ആശങ്കയിൽ ആരാധകർ!

മറിമായം ടീമിലെ താരങ്ങളായ സലിം ഹസ്സൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണാ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാർ പഞ്ചായത്ത് ജെട്ടിയിൽ അഭിനയിക്കുന്നുണ്ട്.

Authored byപ്രീയ പിള്ള | Samayam Malayalam 19 Dec 2023, 12:28 pm
മിമിക്രിയിലൂടെ മിനിസ്ക്രീനിലെത്തിയ നിരവധി കലാകാരന്മാരുണ്ട്. അക്കൂട്ടത്തിൽ ഒരാൾ ആണ് നടൻ സലിം കുമാർ. മലയാള സിനിമയിൽ ഒരുപിടി പ്രശംസനീയമായ കഥാപാത്രങ്ങളെ നൽകി മലയാളികളെ കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ സ്വന്തം സലിംകുമാർ ഇന്ന് അധികം സിനിമകൾ ഒന്നും ചെയ്യുന്നില്ല. സിദ്ധിക് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയിലൂടെയാണ് സലിം കുമാറിന്റെ സിനിമ അരങ്ങേറ്റം. പ്രധാനമായും ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ഹാസ്യം മാത്രമല്ല തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും മനോഹരമാക്കുവാൻ കഴിയുമെന്ന് തെളിയിച്ച ആളാണ്. ഇപ്പോഴിതാ സലിം കുമാറിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ആളുകൾ ചർച്ച ചെയ്യുന്നത്.
Samayam Malayalam actor salim kumar revels the reason of his liver disease and cancer rumors
'എന്റെ സഹോദരനും ഇതേ അസുഖമാണ്'! 'പരിക്ക് ശരിയാവാത്തതിനാൽ രണ്ട് മൂന്ന് പ്രാവശ്യം വീണു'; സലിം കുമാറിന് ഇത് എന്താണ് പറ്റിയത്?, ആശങ്കയിൽ ആരാധകർ!


വല്ലാതെ ക്ഷീണിച്ച് പോയല്ലോ

'പഞ്ചായത്ത്‌ ജെട്ടി' സിനിമയുടെ പൂജയ്ക്ക് സലിം കുമാർ കൊച്ചിയിൽ'പഞ്ചായത്ത്‌ ജെട്ടി' സിനിമയുടെ പൂജയ്ക്ക് സലിം കുമാർ കൊച്ചിയിൽ എത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തനിയെ നടക്കാൻ കഴിയാത്ത വിധം അദ്ദേഹം അവശനായത് പോലെയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെയും വിഡിയോയിൽ കാണാം. കാഴ്ചയിലും തീരെ വയ്യാത്തത് പോലെ തന്നെയാണ് അദ്ദേഹം. സലിംകുമാറിന്റെ വീഡിയോ വൈറലായതോടെ സലീമേട്ടൻ വല്ലാതെ ക്ഷീണിച്ച് പോയല്ലോ എന്ന ആശങ്കയാണ് ആരാധകർ ഏറെയും പങ്കുവെക്കുന്നത്. എന്തുപറ്റി അദ്ദേഹത്തിന് എന്ന് തിരക്കിയും നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.

ലിവർ സീറോസിസ്

'ലിവർ സീറോസിസ് വന്നു കരൾ മാറ്റി വച്ചു' എന്നാണ് ആരാധകർ തന്നെ മറ്റുള്ളവരുടെ ചോദ്യത്തിന് മറുപടി ആയി പറയുന്നത്. 'അതൊക്കെ മാറിയത് അല്ലെ ഇപ്പോൾ എന്താണ് സംഭവിച്ചത്, അദ്ദേഹത്തിന് ഷുഗർ ഒക്കെ ആയിരുന്നു അതിന്റെയാവാം പെട്ടെന്ന് ഇങ്ങിനെ ആയത്, വിഷമം ഉണ്ട് സലിം കുമാറിനെ ഇങ്ങനെ കാണുന്നതിൽ..... ലെജൻഡ്‌സ് ആർ ഗെറ്റിങ് ഓൾഡ്‌, ഒരു കാലത്ത് നമ്മെ ചിരിപ്പിച്ച കലാകാരൻ.. ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു, സലിംകുമാർ വല്ലാതെ ക്ഷീണിച്ച് പോയി. അദ്ദേഹത്തിന് ദീർഘായുസ് ലഭിക്കട്ടെ, കോളേജിൽ ദിലീപിന്റെ ജൂനിയർ ആയിരുന്ന ആളാണ് എന്നിങ്ങനെയെല്ലാമാണ് ആരാധകർ പങ്കുവയ്ക്കുന്ന കമന്റുകൾ.

പുത്തൻ ചിത്രവുമായി ബിജു മേനോൻ

കാൽ വയ്യ

കുറച്ച് മാസങ്ങൾക്ക് മുൻപ് വളരെ ആ​രോ​ഗ്യവാനായി ടെലിവിഷൻ ഷോകളിൽ പങ്കെടുത്തിരുന്ന സലിംകുമാർ എന്താണ് പെട്ടെന്ന് ഇങ്ങിനെ ആയത് എന്നതാണ് ആരാധകരുടെ ആശങ്ക ഏറാൻ ഉള്ള കാരണവും. അത് കണ്ടത് കൊണ്ട് തന്നെയാണ് താരത്തിന്റെ ആരോ​ഗ്യത്തിന് പെട്ടന്ന് എന്ത് സംഭവിച്ചുവെന്ന ആശങ്ക ആരാധകർക്കുണ്ടായത്. സിനിമയുടെ പൂജ ചടങ്ങിന്റെ ഭാഗമായി സലിം കുമാർ സംസാരിച്ചിരുന്നു. തന്റെ അവശത എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ആരാധകരോട് പറയുകയും ചെയ്തിരുന്നു. കാൽ വയ്യെങ്കിലും ചടങ്ങിന് വന്നത് മറിമായം ടീമിനോടുള്ള ആരാധന കാരണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

രണ്ട് മൂന്ന് പ്രാവശ്യം വീണു

' നടന്നപ്പോൾ ഒരു സ്റ്റെപ്പ് കണ്ടില്ല. അതുകൊണ്ട് കാലിന് പരിക്കേറ്റു. മാത്രമല്ല പരിക്ക് ശരിയാവാത്തതിനാൽ രണ്ട് മൂന്ന് പ്രാവശ്യം വീണു. നടക്കാൻ പേടിയാണ് ഇപ്പോൾ. വയസ് 54 ആയി ഇനി പഴയതുപോലെ നടക്കാനാവില്ലെന്ന് മനസ് പറയുന്നുണ്ട്. എന്നിട്ടും ഇവിടെ ഈ സിനിമയുടെ പൂജയ്ക്ക് വന്നത് മറിമായം ടീമിനോടുള്ള ആരാധനകൊണ്ടാണ്. മറിമായം ഓരോ എപ്പിസോഡും ഞാൻ കാണാറുണ്ട്. കണ്ട് കഴിഞ്ഞ് അതിലെ താരങ്ങളെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. ഇനി ഞാൻ എപ്പിസോഡുകൾ കാണാൻ ബാക്കിയില്ലെന്നും', സലിംകുമാർ പറഞ്ഞു. വയ്യാത്തത് കാരണമാണ് താൻ ഇപ്പോൾ സിനിമയിൽ അഭിനയിക്കാത്തതെന്നും സലിംകുമാർ പറയുന്നു.

അമിത മദ്യപാനം


മുൻപ് ഒരു അഭിമുഖത്തിൽ അമിത മദ്യപാനം ആണോ അദ്ദേഹത്തിന്റെ ലിവർ സിറോസിസിനു പിന്നിൽ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിരുന്നു. "ലിവർ സിറോസിസ് എനിക്ക് പാരമ്പര്യമായി കിട്ടിയ അസുഖമാണ്. സമയത്തു ഭക്ഷണം കഴിക്കാത്തതും ഒരു കാരണം ആണ്. അമിത മദ്യപാനം ആണെന്ന് ആളുകൾ പറയും. പക്ഷെ എന്റെ സഹോദരനും ഇതേ അസുഖമാണ്. ഒരു ചായ പോലും കുടിക്കാത്ത ആളാണ്" എന്നായിരുന്നു സലിം കുമാർ പറഞ്ഞത്. അസുഖം ഭേദം ആയി വരുമ്പോൾ മരണത്തെ തോൽപ്പിച്ചു വന്നു എന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കാം ആർക്കാണ് മരണത്തെ തോൽപ്പിക്കാൻ പറ്റുന്നത്, എല്ലാവരും ഏതെങ്കിലും ഒരു നിമിഷം മരിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഓതറിനെ കുറിച്ച്
പ്രീയ പിള്ള
സമയം മലയാളം പോർട്ടലിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന പ്രീയയ്ക്ക് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്