ആപ്പ്ജില്ല

അന്ന് ജോർജ് ഏട്ടന്റെ കയ്യിൽ നിന്ന് എത്ര തല്ല് വാങ്ങി എന്ന് എനിക്കേ അറിയൂ! എപ്പോ കണ്ടാലും സ്നേഹം മാത്രമാണ്! ജോർജേട്ടനൊപ്പമുള്ള ചിത്രവുമായി ശരത്

സീരിയലുകളില്‍ മാത്രമല്ല സിനിമകളിലും അഭിനയിച്ച് ശ്രദ്ധ നേടിയിട്ടുണ്ട് ശരത്. പുതിയ സിനിമയായ കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹം.

Samayam Malayalam 17 Jul 2022, 3:17 pm
സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരമാണ് ശരത് ദാസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി മുന്നേറുകയാണ് അദ്ദേഹം. ഇടവേളയ്ക്ക് ശേഷമായി വീണ്ടും സിനിമയിൽ ഒരു കഥാപാത്രം. അതും സനലിന്റെ സിനിമയിൽ. കുഞ്ഞമ്മീണീസ് ഹോസ്പിറ്റൽ സിനിമയുടെ വിശേഷങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് ശരത്. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ പത്രത്തിലെ ഇബ്നുവിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.
Samayam Malayalam actor sarath das shared about pathram memmories
അന്ന് ജോർജ് ഏട്ടന്റെ കയ്യിൽ നിന്ന് എത്ര തല്ല് വാങ്ങി എന്ന് എനിക്കേ അറിയൂ! എപ്പോ കണ്ടാലും സ്നേഹം മാത്രമാണ്! ജോർജേട്ടനൊപ്പമുള്ള ചിത്രവുമായി ശരത്

അന്നും ഇന്നും. തിരുവനന്തപുരം ടെക്നോപാർക്കിനെ എയർപോർട്ട് ആക്കി മാറ്റി, "പത്രം" ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ജോഷി സാർ. അന്ന് ജോർജ് ഏട്ടന്റെ കയ്യിൽ നിന്ന് എത്ര തല്ല് വാങ്ങി എന്ന് എനിക്കേ അറിയൂ. പക്ഷേ എപ്പോ കണ്ടാലും സ്നേഹം മാത്രം
ദാ ഇപ്പൊ "കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ" സിനിമാ ലൊക്കേഷനിൽ വീണ്ടും ഒരുമിച്ചപ്പോൾ എന്നായിരുന്നു ശരത് കുറിച്ചത്. അന്നത്തെ എന്റെ ചോക്ലേറ്റ് നായകനായ ശരത്തിനെ തല്ലുന്നത് കണ്ടുനിൽക്കാൻ വയ്യാതെ കരഞ്ഞുപോയിട്ടുണ്ടെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. പത്രം സിനിമയിലെ ഈ സീൻ ഷൂട്ട് ചെയ്യുമ്പോഴും ഞാനും അനിയും അവിടെ ഉണ്ടായിരുന്നു. ഓർമകൾ, അതിമനോഹരം എന്നൊരാൾ‍ പറഞ്ഞപ്പോൾ നിങ്ങൾ മാത്രമല്ലേ ഉള്ളൂ സാക്ഷിയായി എന്നായിരുന്നു ശരത് മറുപടി കൊടുത്തത്.

ജോർജേട്ടനൊപ്പമുള്ള ചിത്രവുമായി ശരത്


ഏകദേശം ഒന്നര വർഷം, അമ്മേ അമ്മേ എന്ന് വിളിച്ച് പിന്നാലെ നടന്നിട്ടുണ്ട് ഞാൻ."ഹരിചന്ദനം" എന്ന ഏഷ്യാനെറ്റ് സീരിയലിൽ. ശേഷം ദാ ഇപ്പൊ കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന സിനിമാ ലൊക്കേഷനിൽ എന്ന ക്യാപ്ഷനോടെയായി മല്ലിക സുകുമാരനൊപ്പമുള്ള ഫോട്ടോയും ശരത് പോസ്റ്റ് ചെയ്തിരുന്നു. പുലർകാല സുന്ദര സ്വപ്നത്തിൽ എന്ന് പറയണോ. അതോ, വരൂ പ്രിയേ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്നു പറയണോ, മലയാളികളുടെ സ്വന്തം "ശാരി"ചേച്ചിയോടൊപ്പം എന്ന് പറഞ്ഞ് ശാരിക്കൊപ്പമുള്ള ഫോട്ടോയും ശരത് പങ്കുവെച്ചിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്