ആപ്പ്ജില്ല

യു ടൂ ദാസേട്ടാാ.?!!! കഷ്ടം; വിമർശനവുമായി ഷമ്മിതിലകൻ

ദേശീയ ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാര വിവാദത്തില്‍ യേശുദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍

Samayam Malayalam 4 May 2018, 6:42 pm
കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാര വിവാദത്തില്‍ യേശുദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. മറ്റു കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാതെ പുരസ്‌കാരം ഏറ്റുവാങ്ങിയ യേശുദാസിന്റെ നടപടിക്കെതിരേയാണ് ഷമ്മി തിലകന്‍ കുറ്റപ്പെടുത്തിയത്. യു ടൂ ദാസേട്ടാ.. കഷ്ടം എന്നായിരുന്നു ഷമ്മി തിലകന്റെ വിമര്‍ശനം. റോമന്‍ ചരിത്രത്തില്‍ ജൂലിയസ് സീസര്‍, ബ്രൂട്ടസിനോട് പറയുന്ന വാചകത്തിന് സമാനമായ പ്രയോഗമാണ് ഷമ്മി നടത്തിയിരിക്കുന്നത്. തുടര്‍ന്ന് ഷമ്മി തിലകനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
Samayam Malayalam Yesudas



ദേശീയ പുരസ്‌കാരത്തെ കുറിച്ചു പറയാന്‍ ഷമ്മിയാരാണെന്ന് ചോദിച്ചയാള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെയാണ്. എന്നെ ഉദ്ദേശിച്ചാണെങ്കില്‍ 'ഞാന്‍ പെരുന്തച്ചന്റെ മകന്‍'- ഷമ്മി മറുപടി നല്‍കി.ജയരാജും യേശുദാസും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്. പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമ്മോറാണ്ടത്തില്‍ യേശുദാസും ജയരാജും ഒപ്പിടുകയും ചെയ്തിരുന്നു.

എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കേണ്ട സമയമായപ്പോള്‍ ഇരുവരും അതിന് തയ്യാറാവുകയായിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന് താത്പര്യമില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കുന്നതെന്നുമായിരുന്നു വിഷയത്തില്‍ യേശുദാസിന്റെ പ്രതികരണം.ചടങ്ങില്‍ പങ്കെടുത്ത യേശുദാസിന്റേയും ജയരാജിന്റേയും നടപടിയെ വിമര്‍ശിച്ച്‌ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സനല്‍കുമാര്‍ ശശിധരനും സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയും നജീം കോയയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്