ആപ്പ്ജില്ല

ഷെയ്ൻ-ജോബി പ്രശ്നം ഒത്തുതീര്‍ന്നു; 'വെയിൽ' പൂർത്തിയാക്കുമെന്ന് ഷെയ്ൻ

കൊച്ചിയിൽ അമ്മ, പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നപരിഹാരമായിരിക്കുന്നത് , എന്നാൽ ഭാവിയിൽ ജോബിയുമൊത്ത് ഇനി ഒരു സിനിമ ഉണ്ടാകില്ലെന്ന് ഷെയ്ൻ പ്രതികരിച്ചതായാണ് അറിയുന്നത്

Samayam Malayalam 23 Oct 2019, 7:14 pm

ഹൈലൈറ്റ്:

  • കൊച്ചിയിൽ പ്രൊഡ്യുസേഴ്സ് അസ്സോയേഷൻ ഓഫീസിലാണ് ചർച്ച നടന്നത്
  • ഷെയ്നും ജോബിയും അമ്മ, പ്രൊഡ്യൂസേഴ്സ് ഭാരവാഹികളും പങ്കെടുത്തിരുന്നു
  • വെയിൽ ഉടൻ പൂർത്തിയാക്കുമെന്നും ഷെയ്ൻ അറിയിച്ചിട്ടുണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam shane
നടൻ ഷെയ്‍ന്‍ നിഗവും നിർമാതാവ് ജോബി ജോർജ്ജും തമ്മിലുണ്ടായ തർക്കത്തിന് പരിഹാരമായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റേയും 'അമ്മ'യുടെയും നേതൃത്വത്തിൽ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് പ്രശ്നപരിഹാരമുണ്ടായത്. നവംബർ പതിനാറാം തിയതി മുതല്‍ ജോബിയുടെ സിനിമയില്‍ അഭിനയിച്ച് സിനിമ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ൻ വാക്ക് നൽകുകയുമുണ്ടായി. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഇരുവരും കൈകൊടുത്താണ് പിരിഞ്ഞത്.
Also Read: നിർമ്മാതാവിന്റെ ഭീഷണി; കേരളത്തിൽ ജീവിക്കാൻ വിടില്ലെന്ന് പറഞ്ഞു; വധഭീഷണിയുണ്ടെന്ന് ഷെയ്ൻ നിഗം

'നമക്ക് വേണ്ടത് സമാധാനമല്ലേ ബ്രദര്‍.... ഞാന്‍ ഹാപ്പിയാണ്, എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല. പക്ഷേ ചർച്ചയിൽ തൃപ്തനാണ്. ഭാവിയില്‍ ഒരു പടം അദ്ദേഹവുമായി ചെയ്യുന്നതിനെ കുറിച്ച് സംശയമാണ്' ഷെയിന്‍ നിഗം ച‍ർച്ചകള്‍ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഷെയ്ൻ നിഗത്തിനെതിരെ പറഞ്ഞപ്പോൾ കുടുംബാംഗങ്ങളെ പരാമർശിച്ചിതിനും ജോബി മാപ്പ് പറഞ്ഞുവെന്നാണ് അറിയുന്നത്.
Also Read: 'സത്യം എന്നോടൊപ്പം ആണ്'; ഷെയ്ൻ നിഗം വിഷയത്തിൽ നിലപാടുമായി ജോബി ജോർജ്

ഇനി താൻ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഒരു സിനിമയിലും അഭിനയിക്കില്ലെന്നും ഷെയ്ൻ വ്യക്തമാക്കിയെന്നാണ് അറിയുന്നത്. വേറൊരു സിനിമയ്ക്ക് വേണ്ടി താൻ മുടി മുറിച്ചതിനെ തുടര്‍ന്ന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ചാണ് ഷെയ്ൻ മുമ്പ് വീഡിയോ പുറത്തുവിട്ടിരുന്നത്.

Also Read: മുടിയല്ലേ തലയൊന്നുമല്ലല്ലോ വെട്ടിയതെന്ന് 'ഖുര്‍ബാനി' സംവിധായകൻ

ഷെയ്ൻ താനുമായി 'വെയിൽ' എന്ന സിനിമയ്ക്കായി ഉണ്ടാക്കിയിരുന്ന ഷൂട്ടിങ് കരാർ ലംഘിച്ചുവെന്നന് ആരോപിച്ച് ഇതോടെ ജോബി ജോര്‍ജ്ജ് പത്രസമ്മേളനവും നടത്തിയിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ പ്രശ്നത്തിലേക്ക് വഴിവെച്ചത്. പത്രസമ്മേളനത്തിനിടയിൽ ജോബി തനിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ തന്‍റെ കുടുംബത്തെ വേദനിപ്പിച്ചതായും ഷെയ്ന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ പറഞ്ഞിട്ടുണ്ട്. ഈ വിവാദം പോലീസ് കേസിലേക്ക് നീങ്ങാനുള്ള സാധ്യതകൾ സജീവമായിരിക്കെയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്