ആപ്പ്ജില്ല

ക്യാൻസറിന് ചികിത്സയെടുത്തിരുന്ന സമയത്തും കാണാൻ വന്നിരുന്നു! ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്?

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് സിദ്ധാർത്ഥ് ഭരതൻ തുടക്കം കുറിച്ചത്. അന്ന് സിദ്ധാർത്ഥിനൊപ്പം രാഘവന്റെ മകനായ ജിഷ്ണവുമുണ്ടായിരുന്നു. സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും ആത്മാർത്ഥ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.

Samayam Malayalam 2 Jul 2022, 12:32 am
നമ്മളെന്ന ചിത്രത്തിലൂടെയായാണ് ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനും തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ക്യാന്‍സറിനോട് പൊരുതി ജിഷ്ണു വിടവാങ്ങിയപ്പോള്‍ പ്രിയ കൂട്ടുകാരനെ നഷ്ടമായതിന്റെ സങ്കടത്തിലായിരുന്നു സിദ്ധാര്‍ത്ഥ്. ജീവിതത്തിലേക്ക് തിരിച്ചുവരനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവന്‍. അതേക്കുറിച്ചായിരുന്നു പറഞ്ഞിരുന്നതുമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ ജിഷ്ണുവിനെക്കുറിച്ച് വാചാലനായത്.
Samayam Malayalam actor sidharth bharathan s emotional talk about late actor jishnu
ക്യാൻസറിന് ചികിത്സയെടുത്തിരുന്ന സമയത്തും കാണാൻ വന്നിരുന്നു! ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്?


സിനിമ ചെയ്യണം

എല്ലാദിവസവും ജിഷ്ണു എന്റെ അടുത്തേക്ക് വരാറുണ്ടായിരുന്നു. വെറുതെ എന്തെങ്കിലുമൊക്കെ പറയും. ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ച് അവന്‍ എനിക്ക് വാട്‌സാപ് മെസ്സേജ് അയച്ചിരുന്നു. ചികിത്സയിലായിരുന്ന സമയത്ത് എന്നെക്കാണാന്‍ വന്നിട്ടുണ്ട്. ആ സമയത്തും നീ പടം ചെയ്യണമെന്നായിരുന്നു അവനെന്നോട് പറഞ്ഞത്. എന്റെ സംവിധാനമോഹത്തെക്കുറിച്ച് അവന് വ്യക്തമായി അറിയാമായിരുന്നുവെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.

തിരിച്ചുവരുമെന്ന് കരുതി

ജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവനെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ജിഷ്ണുവിനോട് അടുപ്പമുള്ളവരെല്ലാം ഇതേക്കുറിച്ച് പറഞ്ഞിരുന്നു. തീരെ വയ്യാതായപ്പോഴും അവന്‍ പ്രിയപ്പെട്ടവര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നുവെന്ന് സുഹൃത്തുക്കളെല്ലാം പറഞ്ഞിരുന്നു. അസുഖമൊക്കെ മാറിക്കഴിഞ്ഞ് വന്നാല്‍ നമുക്ക് വീണ്ടും ഒന്നിച്ച് സിനിമ ചെയ്യണമെന്ന് ജിഷ്ണു തന്നോട് പറഞ്ഞിരുന്നതായി മസിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞിരുന്നു.

വിശ്വസിച്ചിരുന്നില്ല

വാട്‌സാപ്പില്‍ സ്ഥിരമായി തമാശ മെസേജ് അയയ്ക്കാറുണ്ട് അവന്‍. ബിസിനസ് പരിപാടികളുമായി ചെന്നൈയിലുണ്ടായിരുന്ന കാലത്ത് മിക്കപ്പോഴും ഞങ്ങള്‍ കാണാറുണ്ടായിരുന്നു. ക്യാന്‍സറിനെക്കുറിച്ച് അവന്‍ മെസേജ് അയച്ചപ്പോള്‍ തമാശയാണെന്നായിരുന്നു കരുതിയത്. എന്നാല്‍ അവന്‍ സീരിയസായാണ് പറഞ്ഞതെന്നറിഞ്ഞപ്പോള്‍ ആകെ തകര്‍ന്നുപോയിരുന്നുവെന്നും മുന്‍പൊരു അഭിമുഖത്തിനിടെ സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.

അപകടത്തിന് ശേഷം

തനിക്ക് ആക്‌സിഡന്റ് ഉണ്ടായപ്പോള്‍ അവന്‍ കാണാന്‍ വന്നിരുന്നു. അപകടം സാരമില്ല, എല്ലാം ശരിയാകുമെന്നൊക്കെ പറഞ്ഞ് തോളില്‍ തട്ടിയാണ് അവനന്ന് പോയത്. അതെനിക്ക് വലിയൊരു ആശ്വാസമായിരുന്നു. തിരിച്ചുവരവില്‍ ഒന്നിച്ച് സിനിമ ചെയ്യണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. അതറിഞ്ഞപ്പോള്‍ വിശ്വസിക്കാനായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്