ആപ്പ്ജില്ല

അന്നു മമ്മൂക്കാ പറഞ്ഞു, "പോയി പഠിത്തം കഴിഞ്ഞിട്ട് വാ"

മമ്മൂട്ടി തന്നെ പഠിക്കാൻ ഉപദേശിച്ച കഥ പങ്കുവെച്ച് സൗബിൻ

Samayam Malayalam 2 Apr 2018, 1:54 pm
കുമ്മട്ടിക്കാ ജ്യൂസ് മാത്രമല്ല സൗബിൻ ഷാഹിറും മമ്മൂട്ടിക്കായും തമ്മിലുള്ള ബന്ധം. അഭിനയരംഗത്തേയ്ക്ക് കടക്കുന്നതിനു സഹസംവിധായകനായിരുന്ന കാലത്തെ രസകരമായ ഒരു മമ്മൂട്ടിക്കഥയാണ് സൗബിൻ മനോരമ ന്യൂസിലെ നേരെ ചൊവ്വേയിൽ പങ്കുവെച്ചത്.
Samayam Malayalam 61066452


മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലര്‍ സിനിമയുടെ സഹസംവിധായകനായിരുന്നു സൗബിൻ. അന്നു ഒന്നാം വര്‍ഷബിരുദവിദ്യാര്‍ത്ഥിയായിരുന്ന സൗബിന് ഇത്രയും പൊക്കവും വണ്ണവുമൊന്നും ഇല്ലായിരുന്നു.

നിര്‍മാണം തുടങ്ങി 20 ദിവസത്തിനു ശേഷമാണ് മമ്മൂട്ടി ചിത്രത്തിന്‍റെ ഭാഗമാകുന്നത്. അന്ന് അദ്ദേഹത്തെ താജ് ഹോട്ടലിൽ നിന്ന് വിളിച്ചുകൊണ്ടുവരാൻ ഏര്‍പ്പാടാക്കിയത് സൗബിനെയായിരുന്നു. കൂടെ സ്ക്രിപ്റ്റും കൊടുത്തുവിട്ടു. ശേഷം സൗബിന്‍റെ വാക്കുകളിൽ.


"അവിടെയെത്തിയ എന്നെക്കണ്ട് എന്താ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു അസിസ്റ്റന്‍റ് ഡയറക്ടറാണെന്ന്. അപ്പോള്‍ പിന്നെയും ചോദിച്ചു എന്തു ചെയ്യുന്നുവെന്ന്. ഞാൻ വീണ്ടും അസിസ്റ്റന്‍റാണെന്ന് പറഞ്ഞപ്പോള്‍ ഗൗരവത്തിൽ അതല്ല, പഠനം എന്തായെന്ന് ഗൗരവത്തിൽ ചോദിച്ചു. ഡിഗ്രി ആണെന്നു പറഞ്ഞു. കംപ്ലീറ്റ് ചെയ്തോ എന്നു ചോദിച്ചപ്പോള്‍ ഇല്ല ഒന്നാം വര്‍ഷമാണെന്നു പറഞ്ഞു. എങ്കിൽ പൊയ്ക്കോ, പഠിത്തം കഴിഞ്ഞു വന്നാ മതി, സിദ്ദിഖിനോടു ഞാൻ പറഞ്ഞോളം എന്നായിരുന്നു മമ്മൂക്കായുടെ മറുപടി.

അപ്പോള്‍ ഞാനാകെ വല്ലാതായി. അപ്പോള്‍ ബാപ്പ അടുത്തുണ്ടായിരുന്നു. ബാപ്പ പറഞ്ഞു അവൻ പഠനത്തിൽ പിന്നോട്ടാണ്, നാടകവും കോൽക്കളിയുമായി നടക്കുകയാണ്, ഇങ്ങനെയെങ്കിലും രക്ഷപെടട്ടെ എന്നു കരുതിയെന്ന് ബാപ്പ പറഞ്ഞു." അത് മമ്മൂക്ക തലകുലുക്കി സമ്മതിച്ചു. പക്ഷെ പഠനം പൂര്‍ത്തിയാക്കണമെന്ന ഉപദേശവും നല്‍കിയാണ് സൗബിനെ മമ്മൂക്ക പറഞ്ഞയച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്