ആപ്പ്ജില്ല

ശ്രീനിവാസൻ്റെ ആരോഗ്യനിലയിൽ പുരോഗതി; രണ്ടു ദിവസത്തിനകം റൂമിലേക്ക് മാറ്റും

ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി കണ്ടതോടെ വ്യാഴാഴ്ച വെ​ൻ​റി​ലേ​റ്റ​റി​ൽ​ നി​ന്നു മാ​റ്റിയിരുന്നു. ഇന്നലെ പുറത്തിറക്കിയ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ വ്യക്തമാക്കിയതാണ് ഇക്കാര്യം.

Samayam Malayalam 1 Feb 2019, 7:31 pm
കൊച്ചി: ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസൻ്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് റിപ്പോര്‍ട്ട്. നടനെ രണ്ടു ദിവസത്തിനകം റൂമിലേക്ക് മാറ്റുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ സംഘം കൂടുതൽ വിശദമായ പരിശോധനകൾ നടത്തുകയാണ്. ഇതിൻ്റെ റിപ്പോര്‍ട്ടുകൾ കൂടി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുകയുള്ളൂ.
Samayam Malayalam Sreenivasan_240118


നിലവിൽ ഐസിയുവിൽ കഴിയുകയാണ് നടൻ. ശ്രീനിവാസൻ്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക് എത്തി. ആരോഗ്യനിലയിൽ പുരോഗതി കണ്ടതോടെ വ്യാഴാഴ്ച വെൻറിലേറ്ററിൽ നിന്നു മാറ്റിയിരുന്നു. ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം.

ബുധനാഴ്ച രാവിലെ പുതിയ ചിത്രത്തിൻ്റെ ഡബ്ബിങ് ജോലിക്കായി എറണാകുളത്തെ സ്റ്റുഡിയോയിലെത്തിയ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ബന്ധുക്കളാണ് താരത്തിന1പ്പം ആശുപത്രിയിൽ കൂട്ടായി ഉള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്