ആപ്പ്ജില്ല

അന്ന് കെെയ്യടിച്ച പത്താം ക്ലാസുകാരന്‍, ഇന്ന് ഫോണ്‍ കോളിന്റെ മറുവശത്തുണ്ട് മമ്മൂക്ക; സുരേഷ് കൃഷ്ണ

മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് സുരേഷ് കൃഷ്ണ. അന്ന് സുരേഷ് കൃഷ്ണ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഇന്ന് തന്റെ ഫോണ്‍ കോളിന്റെ മറുതലയ്ക്കലുണ്ട് മമ്മൂട്ടിയെന്ന് സുരേഷ് കൃഷ്ണ പറയുന്നു.

Samayam Malayalam 10 Mar 2020, 11:46 am

ഹൈലൈറ്റ്:

  • മമ്മൂട്ടി വന്നത് തന്നെ സുരേഷ് കൃഷ്ണയുടേയും സുഹൃത്തുക്കളുടേയും എല്ലാ പ്രതീക്ഷകളും തെറ്റിച്ച്
  • ഇന്നും മമ്മൂക്കയെ കാണുമ്പോള്‍ മനസില്‍ ആ കെെയ്യടി മുഴങ്ങും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam അന്ന് കെെയ്യടിച്ച പത്താം ക്ലാസുകാരന്‍, ഇന്ന് ഫോണ്‍ കോളിന്റെ മറുവശത്തുണ്ട് മമ്മൂക്ക; സുരേഷ് കൃഷ്ണ
അന്ന് കെെയ്യടിച്ച പത്താം ക്ലാസുകാരന്‍, ഇന്ന് ഫോണ്‍ കോളിന്റെ മറുവശത്തുണ്ട് മമ്മൂക്ക; സുരേഷ് കൃഷ്ണ
സഹനടനായും വില്ലനായുമെല്ലാം പ്രേക്ഷകരുടെ മനസില്‍ ഒരിക്കലും മായാത്ത ഇടം നേടിയ താരമാണ് സുരേഷ് കൃഷ്ണ. മമ്മൂട്ടിയെ സൂപ്പര്‍ താരത്തെ ആദ്യമായി കണ്ട അനുഭവം വിവരിക്കുകയാണ് സുരേഷ് കൃഷ്ണ. അന്ന് സുരേഷ് കൃഷ്ണ 10-ാം ക്ലാസില്‍ പഠിക്കുകയായിരുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റെെലിലാണ് സുരേഷ് കൃഷ്ണ മമ്മൂട്ടിയെ കുറിച്ച് മനസ് തുറന്നത്.
അന്ന് സുരേഷ് കൃഷ്ണ മദ്രാസ് കേരള സമാജം സ്കൂളില്‍ പഠിക്കുകയായിരുന്നു. ആ വര്‍ഷം ഓണാഘോഷത്തിന് സ്കൂളിലെത്തിയത് മമ്മൂട്ടിയും ഭാരതി രാജയുമായിരുന്നു. മമ്മൂട്ടി എത്തുമെന്ന് അറിഞ്ഞതോടെ സുരേഷും സുഹൃത്തുക്കളും ചേര്‍ന്നൊരു പദ്ധതിയിട്ടു. മമ്മൂട്ടി സംസാരിക്കാന്‍ മെെക്കിന് അടുത്തെത്തുമ്പോള്‍ എല്ലാവരും ഒന്നിച്ച് കെെയ്യടിക്കണമെന്നായിരുന്നു അത്.

Also Read: പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം! പ്രയാഗയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ

മമ്മൂട്ടിയെ ഇഷ്ടപ്പെടാന്‍ കാരണം, അദ്ദേഹത്തിന്റെ സൗന്ദര്യമോ പേഴ്സണാലിറ്റിയോ ഒന്നുമായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ശബ്ദമായിരുന്നുവെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. അത്രയും ഗാംഭീര്യമുള്ള ശബ്ദം മറ്റൊരു നടനില്‍ നിന്നും കേട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ വരവ് തന്നെ തങ്ങളെ അമ്പരപ്പിച്ചു കൊണ്ടായിരുന്നുവെന്ന് സുരേഷ് കൃഷ്ണ ഓര്‍ക്കുന്നു.

എല്ലാവരേയും ഞെട്ടിക്കുന്ന വസ്ത്രമണിഞ്ഞായിരിക്കും മമ്മൂട്ടി എത്തുക എന്നായിരുന്നു സുരേഷ് കൃഷ്ണയും കൂട്ടുകാരും പ്രതീക്ഷിച്ചത്. പക്ഷെ എല്ലാവരേയും ‍ഞെട്ടിച്ചു കൊണ്ട് മമ്മൂട്ടി വളരെ സിമ്പിളായാണ് എത്തിയത്. കോണ്ടസ കാറില്‍ വന്നിറങ്ങിയ മമ്മൂട്ടി ധരിച്ചിരുന്നത് വെള്ളമുണ്ടും പൂക്കളുടെ ഡിസെനുള്ള സാധാരണ ഷര്‍ട്ടുമായിരുന്നുവെന്ന് താരം ഓര്‍ക്കുന്നു.

Also Read: 'കോമാലി'ക്ക് ശേഷം വീണ്ടും ജയം രവി; ‘ഭൂമി’ ടീസർ കാണാം

അങ്ങനെ പരിപാടി തുടങ്ങി. ആദ്യം സംസാരിച്ചത് ഭാരതിരാജയായിരുന്നു. പിന്നാലെ മമ്മൂട്ടി സംസാരിക്കാനെത്തി. അദ്ദേഹം മെെക്കിലൂടെ പറഞ്ഞ ആദ്യ വാക്കിന് തങ്ങള്‍ എഴുന്നേറ്റ് നിന്ന് കെെയ്യടിച്ചെന്നും ആ കെെയ്യടി ഇന്നും ഓരോ തവണ മമ്മൂക്കയെ കാണുമ്പോഴും ഉളളില്‍ മുഴങ്ങുന്നുണ്ടെന്നും സുരേഷ് കൃഷ്ണ പറയുന്നു. മമ്മൂക്കയുടെ പ്രസംഗം കേട്ട് കെെയ്യടിച്ച ആ പത്താം ക്ലാസുകാരന്‍ ഫോണ്‍ വിളിച്ചാല്‍ മമ്മൂക്ക ഇന്ന് മറുത്തലയ്ക്കുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലും കാരവാനിലും ഏത് സമയവും കടന്നു ചെല്ലാനുള്ള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്