ആപ്പ്ജില്ല

ടിനി ടോം തമിഴിലേക്ക്; അരങ്ങേറ്റം ട്രാൻസ്ജെൻഡറായി

റഹ്മാനെ നായകനാക്കി പ്രാഷ് സംവിധാനം ചെയ്യുന്ന 'ഓപറേഷന്‍ അറപെയ്മ'

TNN 11 Feb 2018, 1:38 pm
ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ ടിനി ടോം കോളിവുഡിലേക്ക്. തന്‍റെ ആദ്യ ചിത്രത്തിൽ തന്നെ ട്രാൻസ്ജെൻഡറായാണ് താരം എത്തുന്നത്. റഹ്മാനെ നായകനാക്കി പ്രാഷ് സംവിധാനം ചെയ്യുന്ന ഓപറേഷന്‍ അറപെയ്മ എന്ന ത്രില്ലര്‍ ചിത്രത്തിലാണ് ടിനി വേറിട്ട വേഷത്തിൽ എത്തുന്നത്. മുൻപ് മേജര്‍ രവി, ടി കെ രാജീവ്കുമാര്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പ്രാഷ്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
Samayam Malayalam actor tini tom entering into kollywood
ടിനി ടോം തമിഴിലേക്ക്; അരങ്ങേറ്റം ട്രാൻസ്ജെൻഡറായി


ചാരക്കപ്പല്‍ കണ്ടുപിടിക്കുന്നതിനുള്ള ഓപ്പറേഷനും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ പരാമര്‍ശിക്കുന്നത്. നേവല്‍ ഓഫീസറുടെ വേഷത്തിലാണ് റഹ്മാന്‍ എത്തുന്നത്. അഭിനയയാണ് ചിത്രത്തിലെ നായിക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്