ആപ്പ്ജില്ല

'സ്നേഹക്കൂടാരത്തിനുള്ളിലെ ഇണക്കിളികളും പരിവാരവും!'; സകുടുംബം സ്നേഹാർദ്രനായി ടൊവിനോ, വൈറലായി ചിത്രം!

അടുത്തിടെ മക്കളുടെ സ്നേഹമുത്തങ്ങൾക്കിടയിൽ സന്തോഷവാനായിരിക്കുന്ന തൻ്റെ ചിത്രവും ടൊവിനോ രണ്ട് ദിവസം മുൻപ് പങ്കുവെച്ചിരുന്നു. ഇതും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു

Samayam Malayalam 24 Nov 2020, 7:54 pm
ടൊവിനോ തോമസ് സോഷ്യൽ മീഡിയയിലെ നിത്യസാന്നിധ്യമാണ്. ഏറെ ഫോളോവേഴ്സുള്ള താരത്തിൻ്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഭാര്യ ലിഡിയയും മക്കളായ ഇസയും ടഹാനുമൊക്കെയായുള്ള ചിത്രങ്ങളൊക്കെ തന്നെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ലൊക്കേഷനിൽ വെച്ചുള്ള ലിഡിയയുടെ പിറന്നാളാഘോഷവും ഇതിൻ്റെ ചിത്രവുമൊക്കെ സൈബറിടത്തിൽ വൈറലായിരുന്നു.
Samayam Malayalam Tovino Thomas
'സ്നേഹക്കൂടാരത്തിനുള്ളിലെ ഇണക്കിളികളും പരിവാരവും!'; സകുടുംബം സ്നേഹാർദ്രനായി ടൊവിനോ, വൈറലായി ചിത്രം!


Also Read: 'പേളി കലക്കിട്ടോ, എൻ്റെ പേളിക്കുട്ടീ നിന്നെയോർത്ത് അഭിമാന'മെന്ന് റിമി ടോമി!

ഇപ്പോഴിതാ ടൊവിനോ പങ്കുവെച്ച സ്നേഹാർദ്രമായ ചിത്രമാണ് സൈബറിടത്തിൽ വൈറലാകുന്നത്. ഭാര്യ ലിഡിയയും മക്കളായ ഇസയും ടഹാനുമൊത്ത് സ്നേഹം പങ്കിടുന്ന സന്തോഷഭരിതമായ അന്തരീക്ഷത്തിലുള്ള ചിത്രമാണ് ടൊവിനോ ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. കൊച്ചി ലെ മെറിഡിയനിൽ വെച്ച് പകർത്തിയിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. അടുത്തിടെ മക്കളുടെ സ്നേഹമുത്തങ്ങൾക്കിടയിൽ നിന്ന് സന്തോഷിക്കുന്ന ടൊവിനോയുടെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇതും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Also Read: ജോ‍ർജ് അറിയാതെ പോയ പ്രണയം

ചിത്രം പങ്കിട്ടതിനു പിന്നാലെ തന്നെ ആരാധകരും ഒപ്പം കൂടിയിട്ടുണ്ട്. സകുടുംബം പ്രിയതാരത്തെ ഇങ്ങനെ ഒരു ചിത്രത്തിലൂടെ കാണാനായതിൽ സന്തോഷമുണ്ടെന്നും ചിത്രം അതി മനോഹരമായിരിക്കുന്നുവെന്നും നല്ല ഫീലുണ്ടെന്നും ഒക്കെയാണ് ആരാധകർ കുറിച്ചിരിക്കുന്ന കമൻ്റുകൾ. കഴിഞ്ഞ ജൂൺ മാസത്തിലാണ് ടൊവിനോയ്ക്ക് രണ്ടാമതൊരു കുഞ്ഞ് ജനിച്ചത്. ടഹാൻ എന്ന് പേരിട്ടിരിക്കുന്ന മിടുക്കൻ കുട്ടൻ്റെ ചിത്രങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു.

View this post on Instagram A post shared by Tovino Thomas (@tovinothomas)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്