ആപ്പ്ജില്ല

കോടമഞ്ഞില്‍ കുളിച്ച് ടൊവിനോയുടെ ക്രിക്കറ്റ്; വെടിക്കെട്ട് ബാറ്റിങ്ങുമായി താരം

കോടമഞ്ഞില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പന്തിനെ ബൗണ്ടറിയിലേക്ക് പറത്തി വിടുകയാണ് ടൊവിനോ. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്

Samayam Malayalam 25 Sept 2020, 12:35 pm
മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ ആണ് ടൊവിനോ തോമസ്. ടൊവിനോ സൂപ്പര്‍ ഹീറോയായി എത്തുന്ന മിന്നല്‍ മുരളിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ടൊവിനോ. താരത്തിന്റെ രസകരമായ പോസ്റ്റുകളും വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറാറുണ്ട്. ഇപ്പോഴിതാ ടൊവിനോയുടെ പുതിയ വീഡിയോയും വെെറലാവുകയാണ്.
Samayam Malayalam tovino thomas playing cricket
കോടമഞ്ഞില്‍ കുളിച്ച് ടൊവിനോയുടെ ക്രിക്കറ്റ്; വെടിക്കെട്ട് ബാറ്റിങ്ങുമായി താരം


Also Read: കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ? അഭിമുഖം വളച്ചൊടിച്ചു; മാധ്യമത്തിനെതിരെ റോഷന്‍ മാത്യു

കോടമഞ്ഞില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. കുളമാവിലാണ് ടൊവിനോയുടെ ക്രിക്കറ്റ് കളി. വീഡിയോയില്‍ പന്തിനെ ബൗണ്ടറിയിലേക്ക് പറത്തി വിടുകയാണ് ടൊവിനോ. രസകരമായ വീഡിയോയില്‍ താരത്തെ മഞ്ഞ് വന്ന് മൂടുന്നതും കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Also Read: വീട്ടിൽ ജൈവ കൃഷിയുമായി മോഹൻലാൽ; 'എസ്തപ്പാൻ' കള പറിക്കാൻ ഇറങ്ങിയെന്ന് ആരാധകര്‍!

സിനിമയുടെ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടം എന്നൊക്കെയുള്ള രസകരമായ കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. അതേസമയം ടൊവിനോ നായകനായ മിന്നല്‍മുരളിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ടീസര്‍ കെെയ്യടി നേടിയിരുന്നു.

View this post on Instagram കോട 🤍 @greenbergresort #kulamavu @tingston.thomas @praveenkooliyadan @aliaskar_ace @harikrishnan4u @jo.mo.n_john @jessisac_jl @bibinperumbilli @dionjose.dj @joseph_baggio A post shared by Tovino Thomas (@tovinothomas) on Sep 24, 2020 at 11:23pm PDT

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്