ആപ്പ്ജില്ല

മോദിയെ പരോക്ഷത്തിൽ ട്രോളി നടന്‍ ടോവിനോ തോമസ്

ആദ്യം നൂറു കോടിയും പിന്നീട് 500 കോടിയും സഹായധനമായി പ്രഖ്യാപിച്ച കേന്ദ്രത്തിന്‍റെ നിലപാട് വളരെ പരിഹാസ്യമാണ്

Samayam Malayalam 21 Aug 2018, 8:11 pm
കേരളത്തിലുണ്ടായ പ്രളയത്തിന് കേന്ദ്രത്തിൽ നിന്ന് പ്രഖ്യാപിച്ച സഹായധനം വൈകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി ട്രോളി നടൻ ടോവിനോ തോമസ് രംഗത്ത്. കേരളത്തിലെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും വ്യാപകമായ വിമര്‍ശനങ്ങൾക്ക് കാരണമായതിൻ്റെ പശ്ചാത്തലത്തിലാണ് ടോവിനോയുടെ ട്രോൾ എന്നതാണ് ശ്രദ്ധേയം.
Samayam Malayalam മോദിയെ പരോക്ഷത്തിൽ ട്രോളി നടന്‍ ടോവിനോ തോമസ്
മോദിയെ പരോക്ഷത്തിൽ ട്രോളി നടന്‍ ടോവിനോ തോമസ്


തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു കാര്‍ഡ് പങ്കുവെച്ചുകൊണ്ടാണ് താരത്തിൻ്റെ പ്രതികരണം. ആദ്യം നൂറു കോടിയും പിന്നീട് 500 കോടിയും സഹായധനമായി പ്രഖ്യാപിച്ച കേന്ദ്രത്തിന്‍റെ നിലപാട് വളരെ പരിഹാസ്യമാണ്. കേരളം 2000 കോടിയുടെ നഷ്ടത്തിൽ ആണ്ടിരിക്കുമ്പോൾ സഹായധനമായി ആവശ്യപ്പെട്ടത് 1200 കോടിയായിരുന്നു.

A post shared by Tovino Thomas (@tovinothomas) on Aug 20, 2018 at 3:29am PDT

നൂറു പശുക്കളും ഒപ്പം 100000 പേരും പ്രളയത്തില്‍പ്പെട്ടു. ഞങ്ങള്‍ക്ക് കേന്ദ്ര സഹായം ആവശ്യമാണ് എന്നാണ് ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. 500 കോടി രൂപ തികയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നുമുള്ള ഹാഷ്ടാഗുകളും ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്