ആപ്പ്ജില്ല

പ്രിയപ്പെട്ടവൾ നൽകിയ ക്രിസ്മസ് സമ്മാനം; എനിക്കിത് ഒരു ജോലിയാവുമോയെന്ന് ടൊവി

ക്രിസ്മസ് എത്തും മുമ്പേ മനോഹരമായൊരു ക്രിസ്മസ് സമ്മാനം ടൊവിക്ക് സമ്മാനിച്ചിരിക്കുകയാണ് ഭാര്യ

Samayam Malayalam 13 Dec 2020, 4:13 pm
മലയാളത്തിലെ യുവ നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. അടുത്തിടെയായി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം ടൊവിക്ക് ലഭിക്കുകയുണ്ടായി. അടുത്തിടെ കള എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പരിക്കേറ്റ് കുറച്ച് നാൾ ചികിത്സയിലായിരുന്നു. അതിനുശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കകുകളിലേക്ക് താരം കടന്നിരിക്കുകയാണ്. ഫിറ്റ്നസ്സ് പരിപാലിക്കാനായി വ്യായാമങ്ങളിൽ ഒട്ടും കുറവ് വരുത്താത്തയാൾ കൂടിയാണ് താരം. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോഴിതാ തന്‍റെ ഭാര്യ ലിഡിയ നൽകിയ ഒരു ക്രിസ്മസ് സമ്മാനത്തെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുകയാണ്.
Samayam Malayalam tovino.


Also Read: അച്ഛന് ചെരുപ്പുകടയാണ്; കുറെ ചെരുപ്പുകൾ ഒപ്പിക്കാറുണ്ടെന്ന് സാനിയ

ഏറ്റവും പുതിയ മോഡൽ നിക്കോൺ ക്യാമറയാണ് ലിഡിയ ടൊവിനോയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. “വൗ, ഇതിനെക്കാൾ വലിയ വേറെന്ത് ക്രിസ്മസ് സമ്മാനമാണ് ലഭിക്കേണ്ടത്. ക്രിസ്മസ് എത്തും മുമ്പേ ഒരു ക്രിസ്മസ് സമ്മാനം, എന്‍റെ ഭാര്യയിൽ നിന്ന്. ഒത്തിരി നന്ദി, പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോൺ ക്യാമറ നൽകിയതിനും ഞങ്ങൾ മൂന്നുപേരെയും ഏറെ സ്നേഹത്തോടെ പരിപാലിക്കുന്നതിനും. എന്‍റെ കൗതുകകരമായ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കുന്നതിനും നന്ദി.
View this post on Instagram A post shared by Tovino Thomas (@tovinothomas)

Also Read: അന്ന് റിലീസ് ചെയ്തിരുന്നുവെങ്കില്‍ നിര്‍മ്മാതാവ് റോഡിലിറങ്ങേണ്ടി വരുമായിരുന്നു, വെെകിയാലും കുഴപ്പമില്ല; മരക്കാറിനെ കറിച്ച് പ്രിയദര്‍ശന്‍ഓകെ, ഒന്നു നിക്കണേ, നമ്മുടെ യാത്രകളിൽ നിന്‍റെ ചിത്രങ്ങൾ പകർത്താത്തതിനാലാണോ ഇത്. ഇത് നീ എനിക്ക് ഏൽപ്പിച്ച ഒരു ജോലിയാണോ, ഏറെ മനോഹരമായി പൊതിഞ്ഞ് ഈ ആഘോഷ സമയത്ത് തരികയായിരുന്നോ? എനിക്കിത് ഒത്തിരി ഇഷ്ടമായി, നിന്നെ ഞാൻ സ്നേഹിക്കുന്നു, എല്ലാവരേയും, ടൊവിനോ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. ലിഡിയയ്ക്ക് ഏറ്റവും മികച്ച ക്യാമറ തിരഞ്ഞെടുക്കാൻ സഹായിച്ച ഫോട്ടോഗ്രാഫർ സുഭാഷ് നായര്‍ക്കും ടൊവിനോ കുറിപ്പിൽ നന്ദി പറഞ്ഞിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്