ആപ്പ്ജില്ല

ഷൂട്ടിങ്ങിനിടെ ടോവിനോയുടെ അഭ്യാസ പ്രകടനം; വീഡിയോ വൈറൽ

ഒരു കുപ്രസിദ്ധ പയ്യൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ ടോവിനോയുടെ പരാക്രമങ്ങൾ വൈറൽ

Samayam Malayalam 24 Mar 2018, 11:19 am
കൊച്ചി: മലയാളത്തിന്‍റെ യുവതാരം ടോവിനോയുടെ ഷൂട്ടിങ്ങിനിടെയുള്ള അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്രെയിനിന്‍റെ കൊളുത്തിലേക്ക് ചാടി പിടിമുറുക്കിയ ശേഷം അനായാസം തലകീഴായി മറിഞ്ഞ് നിലത്തേക്ക് സുരക്ഷിതമായി ലാന്‍റ് ചെയ്യുന്ന താരത്തിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. ഡിസി ഫിലിംസ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
Samayam Malayalam ഷൂട്ടിങ്ങിനിടെ ടോവിനോയുടെ അഭ്യാസ പ്രകടനം; വീഡിയോ വൈറൽ
ഷൂട്ടിങ്ങിനിടെ ടോവിനോയുടെ അഭ്യാസ പ്രകടനം; വീഡിയോ വൈറൽ



ക്രെയിനില്‍ തലകീഴായി തൂങ്ങുന്ന താരം ആരാധകരിൽ ആവേശമുണര്‍ത്തുന്നുണ്ടെന്നത് സോഷ്യൽ മീഡിയകളിൽ നിന്ന് വ്യക്തമാണ്. ടോവിനോയുടെ അസാധാരണ മെയ്‌വഴക്കം കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍ ഇപ്പോൾ. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ ചിത്രീകരണവേളയിലായിരുന്നു താരത്തിന്‍റെ അഭ്യാസ പ്രകടനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്