ആപ്പ്ജില്ല

ഉണ്ണിക്കൊപ്പം ലോക്ക്ഡൌൺ കാലത്ത് ചിലകാര്യങ്ങൾ പഠിപ്പിക്കാൻ രണ്ടു മിടുക്കന്മാരുണ്ട്; പരിചയപ്പെടുത്തി താരം!

വീട്ടിലെ ഒഴിവുവേള എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കി ചില ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ!

Samayam Malayalam 17 Apr 2020, 3:02 pm
മലയാളികളുടെ മസിലളിയൻ എന്ന് അറിയപ്പെടുന്ന യുവതാരം ഉണ്ണി മുകുന്ദൻ ഇപ്പോൾ വീട്ടിനുള്ളിലെ ക്വാറൻ്റൈൻ സമയം ചെലവഴിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കൊവിഡ് 19 എന്ന് ചെല്ലപ്പേരുള്ള മാരക വൈറസ് ലോകത്തെ ഭീതിയാഴ്ത്തിക്കൊണ്ട് അതിന്റെ വ്യാപനം തുടരുകയാണ്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. അതിനാല്‍ കൊവിഡിനെ നേരിടാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടാഴ്ചച കൂടി നീട്ടിയിരിക്കുകയാണ്. ഈ വേളയിൽ ഒഴിവു വേള നീട്ടി കിട്ടിയതിൻ്റെ സന്തോഷത്തിലാണ് താരങ്ങളും.
Samayam Malayalam actor unni mukundan introduces his pet dogs who helped him during lockdown days
ഉണ്ണിക്കൊപ്പം ലോക്ക്ഡൌൺ കാലത്ത് ചിലകാര്യങ്ങൾ പഠിപ്പിക്കാൻ രണ്ടു മിടുക്കന്മാരുണ്ട്; പരിചയപ്പെടുത്തി താരം!


താരങ്ങളുടെ എല്ലാ പരിപാടികളും ആഘോഷങ്ങളുമെല്ലാം നിര്‍ത്തിവച്ച് വീട്ടിനുള്ളിൽ ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കുകയാണ് താരങ്ങളും. ചിലർ ഈ ഒഴിവു വേളകൾ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുമ്പോൾ മറ്റു ചിലർ ഈ വേളയിൽ തങ്ങളുടെ ഇഷ്ടപരിപാടികളിൽ ഏർപ്പെട്ടിരിക്കുകയാണ്. അത്തരത്തിലൊരു വിശേഷമാണ് യുവതാരം ഉണ്ണി മുകുന്ദൻ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഉണ്ണി തിരക്കിലാണ്

കൊവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രസിദ്ധമായ തൃശ്ശൂര്‍ പൂരവും ഇക്കൊല്ലം വേണ്ടെന്ന് വച്ചിരുന്നു. ഇത് പൂര പ്രേമികളെ വലിയ വിഷമത്തിക്കിയിരുന്നു, എങ്കിലും നാടിന്റെ നന്മയോര്‍ത്ത് ഇങ്ങനൊരു തീരുമാനത്തിലെത്തിയതിനെ സംബന്ധിച്ച് നടൻ ഉണ്ണി തൻ്റെ അഭിപ്രായം പ്രകടമാക്കുകയും ചെയ്തിരുന്നു.

കൂടെയുള്ള മിടുക്കന്മാർ

അതിന് പിന്നാലെയാണ് വീട്ടിലെ ഒഴിവുവേള എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഹാപ്പിയും ടോഫീയും

തൻ്റെ ഇഷ്ട വളർത്തു നായ്ക്കൾക്കൊപ്പം തൊടിയിൽ ചെടികൾ നടുന്നതിൻ്റെയും നനയ്ക്കുന്നതിൻ്റെയും തിരക്കിലാണ് താരമിപ്പോൾ. പ്രിയവളർത്തുനായ്ക്കൾക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചുകൊണ്ട് കുറിച്ച വാക്കുകളാണ് ശ്രദ്ധേയം.

ലോക്ക് ഡൌൺ ലൈഫ്

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വൃത്തിയായി ചെയ്യണമെന്ന് പഠിപ്പിക്കുകയാണ് എൻ്റെ കൂടെയുള്ള ഹാപ്പി, ടോഫീ എന്ന് പേരുള്ള രണ്ടു കുട്ടന്മാർ, തൻ്റെ ലോക്ക് ഡൌൺ ദിവസങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്