നടന് വിജിലേഷ് വിവാഹിതനാകുന്നു. കുറച്ച് നാളുകള്‍ മുമ്പ് തനിക്കൊരു പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വിജിലേഷ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിജിലേഷിന്റെ ആഗ്രഹം സാധ്യമായിരിക്കുകയാണ്. ഈ സന്തോഷവും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ തന്നെ പങ്കുവയ്ക്കുകയാണ്.
Also Read: പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക്; അരങ്ങേറ്റം അച്ഛനോടൊപ്പം!
ഭാവി വധുവിനൊപ്പമുള്ള ചിത്രവും വിജിലേഷ് പങ്കുവച്ചിട്ടുണ്ട്. 'കല്യാണം സെറ്റായിട്ടുണ്ടേ, ഡേറ്റ് പിന്നീട് അറിയിക്കാട്ടോ കൂടെയുണ്ടാവകണം' എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് വിജിലേഷ് കുറിക്കുന്നത്. സ്വന്തം പാതിയെ തേടിയുള്ള വിജിലേഷിന്റെ യാത്ര അവസാനിക്കുമ്പോള്‍ ആരാധകരും താരങ്ങളും രണ്ടു പേര്‍ക്കും ആശംസകള്‍ നേരുകയാണ്.
മുൻപൊരിക്കൽ ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ വിജിലേഷ് പോസ്റ്റിട്ടിരുന്നു.”ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. എന്നായിരുന്നു വിജിലേഷിന്റെ പോസ്റ്റ്.
Also Read: നടക്കാതെ പോയ താരസംഗമം, ഇതെന്റെ ഭാഗ്യം; മമ്മൂട്ടി-മഞ്ജു കൂട്ടുകെട്ടിലേക്ക് എത്തിയ കഥ പറഞ്ഞ് സംവിധായകന്
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗപ്പി,അലമാര,ചിപ്പി,വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന് എന്ന ചിത്രത്തിലെ കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി മാറി.