ആപ്പ്ജില്ല

വാക്കുകൾ മുറിഞ്ഞ് വിനായകൻ; കയ്യടി നല്‍കി വിദ്യാര്‍ഥികൾ

കേരള സര്‍വകലാശാലാ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ

TNN 1 Apr 2017, 8:46 pm
തിരുവനന്തപുരം: കേരള സര്‍വകലാശാലാ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ വിനായകന് ആദരം. സന്തോഷത്തിൽ വാക്കുകൾ ഇടറിയ വിനായകനെ നിറഞ്ഞ കയ്യടികളോടെ വിദ്യാ‍ർഥികൾ വരവേറ്റു.
Samayam Malayalam actor vinayakan honoured at kerala university
വാക്കുകൾ മുറിഞ്ഞ് വിനായകൻ; കയ്യടി നല്‍കി വിദ്യാര്‍ഥികൾ


‘ന്താ പറയേണ്ടതെന്ന് എനിക്കറിയില്ല.. എന്തൊക്കെയോ പറയണമെന്നുണ്ട്.. എനിക്കിത് ഹാന്റില്‍ ചെയ്യാന്‍ പറ്റുന്നില്ല’.. അവാര്‍ഡ് ലഭിച്ചതിനു ശേഷം ഞാന്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ക്ഷമിക്കുക ഒന്നും പറയാന്‍ പറ്റുന്നില്ല..’
Jഇടറിയ വാക്കുകള്‍ക്കിടയില്‍ പതിവ് ചിരി.അപ്പോഴേക്കും കരഘോഷവും ആര്‍പ്പുവിളികളും സെനറ്റ് ഹാളിനെ ശബ്ദമുഖരിതമാക്കി.

വിനായകന് എന്തുകൊണ്ടാണ് സംസാരിക്കാനാവാത്തതെന്ന കാര്യം ഗൗരവപൂര്‍വം ചിന്തിക്കേണ്ടതാണെന്ന് ചടങ്ങിലുണ്ടായിരുന്ന നടന്‍ അലന്‍സിയര്‍ പറഞ്ഞു. വിനായകനെ പോലുള്ളവരെ കേള്‍ക്കാള്‍ ഇതുവരെ ആളുകകളോ പറയാന്‍ ഇടമോ ഇല്ലായിരുന്നു. വിനായകന്റെ പ്രതിഭ ഇപ്പോഴാണ് ലോകം തിരിച്ചറിഞ്ഞത്. നല്ലതു തിരിച്ചറിയാന്‍ വൈകും. വിനായകന്റെ ശബ്ദത്തിനായി ലോകം കാത്തിരിക്കുന്നുണ്ടെന്നും അലന്‍സിയര്‍ വ്യക്തമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങളും താരങ്ങള്‍ വിതരണം ചെയ്തു.


actor vinayakan honoured By kerala university

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്