തമിഴ് നടൻ വിശാലിന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. 'മാര്‍ക്ക് ആൻ്റണി' എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെയാണ് നടന് പരുക്കേറ്റത്. ആക്ഷൻ രംഗത്തിൻ്റെ ചിത്രീകരണത്തിനിടെ നടന് കാല്‍മുട്ടിനാണ് പരുക്കേറ്റത്. വിശാലിന് ഷൂട്ടിങ്ങിനിടെയുള്ള പരിക്കുകൾ തുടർക്കഥയാകുകയാണ്. മുൻപ് 'ലാത്തി' എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെയും വിശാലിന് പരുക്കേറ്റിരുന്നു. ഇതിനു സമാനമായി ഇന്ന് തന്നെ സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്ക്ക് പരുക്കേറ്റിരുന്നു. നടിയുടെ ഇടതു കാൽ ഒടിഞ്ഞിരുന്നു, ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയായിരുന്നു തൻ്റെ അപകടവിവരം അറിയിച്ചത്. ‘ഇന്ത്യൻ പോലീസ് ഫോഴ്സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ലെന്നും എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരുമെന്നും നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.
Also Read:
ഈ ഞെട്ടലിനു പിന്നാലെയാണ് വിശാലിൻ്റെ അപകടവാർത്ത പുറത്ത് വന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന 'മാര്‍ക്ക് ആന്റണി'യിൽ നിരവധി ആക്ഷൻ രംഗങ്ങളാണ് ഉള്ളത്. ആദിക് രവിചന്ദ്രൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആൻ്റണി' ചിത്രീകരിക്കുന്നത്. 'മാര്‍ക്ക് ആൻ്റണി'യില്‍ എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാലും എസ് ജെ സൂര്യയും ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. റിതു വര്‍മ്മയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.