ആപ്പ്ജില്ല

വീട്ടിനുള്ളിൽ അടി കൂടാനുള്ള കാരണം വെളിപ്പെടുത്തി അഹാന; 'വീടെന്താ റാമോജി ഫിലിം സ്റ്റുഡിയോയാണോ' എന്ന് ആരാധകനും!

അടഞ്ഞ റൂമിന് പുറത്ത് വാതിലിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡിൻ്റെ ചിത്രമാണ് അഹാന ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്

Samayam Malayalam 27 Apr 2020, 5:43 pm
മലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബങ്ങളിലൊന്നാണ് അഹാന കൃഷ്ണയുടേത്. തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ കൃഷ്ണകുമാറിൻ്റെ മകളായ അഹാനയ്ക്ക് മാത്രമല്ല ഈ താരകുടുംബത്തിലെ ഓരോരുത്തർക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലുള്ളത്. എല്ലാവരും തന്നെ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. തങ്ങളുടെ വ്യക്തിജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷ നിമിഷങ്ങളൊക്കെ എല്ലാവരും തന്നെ സോഷ്യൽ മീഡിയിലൂടെ പങ്കുവെക്കാറുമുണ്ട്.
Samayam Malayalam actress ahaana krishna posts a picture from home revealing why she fights
വീട്ടിനുള്ളിൽ അടി കൂടാനുള്ള കാരണം വെളിപ്പെടുത്തി അഹാന; 'വീടെന്താ റാമോജി ഫിലിം സ്റ്റുഡിയോയാണോ' എന്ന് ആരാധകനും!


ലോക്ക് ഡൗണ്‍ കാലത്തും എല്ലാവരും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ലോക്ക് ഡൗണ്‍ തുടക്കസമയത്ത് അഹാന പങ്കുവെച്ച കുട്ടിയുടുപ്പ് സീരീസൊക്കെ ആരാധകരേറ്റെടുത്തിരുന്നു. വേറിട്ട ക്രിയാത്മകമായ ചിന്തകളൊക്കെ തന്നെയാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതിനൊക്കെ ഇടയിലാണ് താൻ വീട്ടിനുള്ളിൽ അടിവെക്കുന്നതിൻ്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

കമൻ്റുകളുമായി ആരാധകരും

വീട്ടിൽ അടഞ്ഞ റൂമിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡിൻ്റെ ചിത്രമാണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഉള്ളിൽ ഷൂട്ടിങ് നടക്കുകയാണെന്നും ആരും വാതിൽ തുറക്കരുതെന്നും വലിയ ശബ്ദമുണ്ടാക്കാതെ ഇരിക്കണമെന്നുമാണ് ബോർഡിൽ കുറിച്ചിരിക്കുന്നത്. 'വീടെന്താ റാമോജി ഫിലിം സ്റ്റുഡിയോയാണോ' എന്നതടക്കമുള്ള രസകരമായ കമൻ്റുകളുമായി ആരാധകരും കൂടിയിട്ടുണ്ട്.

വീട്ടിൽ തല്ലുണ്ടാക്കേണ്ടി വരുന്ന ഒരു കാര്യം

ചിത്രം പങ്കുവെച്ചുകൊണ്ട് അഹാന കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. എനിക്ക് വീട്ടിൽ തല്ലുണ്ടാക്കേണ്ടി വരുന്ന ഒരു കാര്യമാണ്. നല്ല വ്യക്തതയുള്ള ശബ്ദത്തോടെ ഒരു വീഡിയോ എടുക്കേണ്ടപ്പോൾ ഇങ്ങനെയൊക്കെ വീട്ടിൽ ചെയ്യേണ്ടി വരുന്നുവെന്നാണ് അഹാന ഈ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ അറിയിക്കുന്നത്.

ലോക്ക് ഡൗണ്‍ എൻജോയ് ചെയ്ത് താരകുടുംബം

ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലെ എല്ലാവരും ഉള്ളിൽ തന്നെയുള്ളതിനാൽ അടിക്കടി എല്ലാവരുടെയും ഡാൻസ് വീഡിയോകളും ടിക് ടോക്ക് വീഡിയോകളുമൊക്കെ ഇൻസ്റ്റാഗ്രാമിലൂടെ എല്ലാവരും പങ്കുവെക്കാറുണ്ട്. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറാണ് കൂടുതൽ വീഡിയോകളും പങ്കുവെക്കാറുള്ളത്.

ഷൂട്ടിങ്!

അഹാനയും ദിയയും ഇഷാനിയും ഹൻസികയും അടങ്ങുന്ന അഹാദിഷിക എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ട് കൂടാതെ ഈ നാല് പേർക്കും ഓരോ അക്കൌണ്ടുകളും അത് കൂടാതെ കൃഷ്ണകുമാറിൻ്റെയും ഭാര്യ സിന്ധുവിൻ്റെയും അക്കൌണ്ടുകളിലൂടെയുമൊക്കെ നിരന്തരംവിശേഷങ്ങളും വീഡിയോകളുമൊക്കെ പങ്കുവെക്കാറുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്