ആപ്പ്ജില്ല

ബീഫ് കറിയുടെ രുചിയനുഭവവുമായി അഹാന; ചാകര കോളൊത്ത മട്ടിൽ ട്രോളന്മാർ!

അഹാന പങ്കുവെച്ച പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സൈബറിടത്തിൽ ചർച്ചയായി മാറിയിരിക്കുന്നത്.

Samayam Malayalam 5 Dec 2020, 9:07 am
സംഘം ചേർന്ന് പ്രവർത്തിക്കുന്നതിനെ ആകാം ട്രോളന്മാർ സംഘി എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. നടൻ കൃഷ്ണ കുമാർ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നൽകിയ വിശദീകരണങ്ങളിൽ ഒന്നാണിത്. നടൻ കൃഷ്ണ കുമാറിൻ്റെ സംഘപരിവാർ അനുകൂല നിലപാടുകളൊക്കെ സൈബറിടത്തിൽ വലിയ ചർച്ചയായി മാറുന്ന കാലത്ത് മകളും നടിയുമായ അഹാന ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
Samayam Malayalam actress ahaana krishnas latest instagram post regarding beef curry gets trolled on social media
ബീഫ് കറിയുടെ രുചിയനുഭവവുമായി അഹാന; ചാകര കോളൊത്ത മട്ടിൽ ട്രോളന്മാർ!

Also Read: അന്നം നൽകുന്നവ‍രെ മറക്കരുത്; തണുപ്പും കൊറോണയും അവഗണിച്ച് അവർ സമരത്തിലാണെന്ന് കാർത്തി


നിലപാടുകളിൽ വിമർശനമേറ്റു വാങ്ങി

മലയാള സിനിമയില്‍ സുരേഷ് ഗോപിക്ക് ശേഷം പരസ്യമായി തന്‍റെ സംഘപരിവാര്‍ അനുകൂല രാഷ്ട്രീയം തുറന്നു പറഞ്ഞ അഭിനേതാക്കളിലൊരാളാണ് കൃഷ്ണകുമാര്‍. സമാനമായ നിലപാടുകളുടെ പേരില്‍ അഹാനയും പല തവണ സമൂഹമാധ്യമങ്ങളില്‍ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

സൈബറിടത്തിലെ നിറസാന്നിധ്യം

നടി അഹാനയും കുടുംബവും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. നടിയ്ക്കും കുടുംബത്തിനുമുള്ള രാഷ്ട്രീയ ചായ്വുകളും ഇതിന്മേലുള്ള നിലപാട് പറച്ചിലുകളുമൊക്കെ പലയാവർത്തി ചർച്ചയാകുകയും വിവാദമാകുകയും ട്രോളന്മാർ ഏറ്റെടുക്കുകുയുമൊക്കെ ചെയ്തിട്ടുള്ളതുമാണ്.

ബീഫ് കറി കഴിച്ചതിൻ്റെ രുചിയനുഭവം

ഇപ്പോഴിതാ നടി തനിക്ക് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും കിട്ടിയ ബീഫ് കറി കഴിച്ചതിൻ്റെ രുചിയനുഭവം ആരാധകരും സുഹൃത്തുക്കളുമായി പങ്കിട്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഹാന ഈ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കിട്ടുകൊണ്ട് അഹാന കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു

''നല്ല ഭക്ഷണം കാണുമ്പോഴെല്ലാം അമ്മ എന്നെ കുറിച്ചും, അതേപോലെ തന്നെ നല്ല ഭക്ഷണം കാണുമ്പോഴെല്ലാം ഞാന്‍ അമ്മയെ കുറിച്ചും ഓര്‍ക്കാറുണ്ട്. ഇന്ന് ഞാന്‍ അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. കാരണം ഈ ഭക്ഷണം എനിക്ക് അമ്മക്ക് കൂടി നല്‍കാമായിരുന്നുവെന്നും ഇത് ഇമ്മക്ക് ഒരുപാട് ഇഷ്ടമാകുമായിരുന്നുവെന്നും അഹാന കുറിച്ചിരിക്കുന്നു.

ട്രോളന്മാർ

അഹാനയുടെ സംഘപരിവാർ അനുകൂല നിലപാടിനൊപ്പം നിന്നു കൊണ്ട് ബീഫ് കഴിക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ ട്രോളന്മാർ ആഘോഷമാക്കുകയാണ് ഇപ്പോൾ. അതേസമയം അഹാന ബീഫ് കഴിക്കുന്നതിനെ ചിലർ രൂക്ഷമായി വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം പോസ്റ്റ്

View this post on Instagram A post shared by Ahaana Krishna (@ahaana_krishna)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്