ആപ്പ്ജില്ല

മലയാളത്തിന്‍റെ ഐശ്വര്യമേ...; ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മിക്ക ചിത്രങ്ങളും വന്‍ വിജയങ്ങളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്നു തന്നെ കേരളക്കര നെഞ്ചേറ്റിയ താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ.

Samayam Malayalam 28 Jan 2020, 6:20 pm
വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മിക്ക ചിത്രങ്ങളും വന്‍ വിജയങ്ങളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്നു തന്നെ കേരളക്കര നെഞ്ചേറ്റിയ താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ.
Samayam Malayalam actress aishwarya lekshmi looks stunning in these photos
മലയാളത്തിന്‍റെ ഐശ്വര്യമേ...; ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍


ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐശ്വര്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിമ്പിളാണ്, സുന്ദരമാണ്

തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. സിമ്പിളും മനോഹരമായ വസ്ത്രം ആരുടേയും മനസില്‍ ഇടം നേടുന്നതാണ്. സ്കര്‍ട്ടിലെ വര്‍ക്കാണ് വസ്ത്രത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കി മാറ്റുന്നത്.

കമന്‍റുമായി താരങ്ങളും

ചിത്രത്തിന് കമന്‍റുമായി താരങ്ങളും എത്തിയിട്ടുണ്ട്. ബേബി എന്നാണ് മഡോണ സെബാസ്റ്റ്യന്‍ കമന്‍റ് ചെയ്തിരിക്കുന്നത്. മഡോണയും ഐശ്വര്യയും ബ്രദേശ്സ് ഡേയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

പൊന്നിയന്‍ സെല്‍വന്‍

നിലവില്‍ തമിഴ് ചിത്രം പൊന്നിയന്‍ സെല്‍വന്‍റെ തിരക്കിലാണ് ഐശ്വര്യ. വിശാല്‍ ചിത്രം ആക്ഷനിലൂടെയായിരുന്നു ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം. മലയാളത്തില്‍ ബ്രദേഴ്സ് ഡേയായിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്