ആപ്പ്ജില്ല

മരിക്കാന്‍ തയ്യാറെന്ന് ആരാധിക; ഐശ്വര്യ രാജേഷിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്

കാക്കമുട്ടെെയിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ജോമോന്റെ സുവിശേഷങ്ങളിലൂടെ
മലയാളത്തിലും അഭിനയിച്ചു.

Samayam Malayalam 12 Jun 2020, 1:42 pm
തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിക്കുകയും പ്രശംസ നേടുകയും ചെയ്ത താരമാണ് ഐശ്വര്യ രാജേഷ്. കാക്കമുട്ടെെ എന്ന സിനിമ കൊണ്ട് ഐശ്വര്യ എല്ലാ സിനിമാപ്രേമികളുടേയും മനസിലേക്ക് പ്രവേശിക്കുകയായിരുന്നു. കഷ്ടത നിറഞ്ഞ ബാല്യവും അവിടെ നിന്നും ഇന്ന് കാണുന്ന ഇടത്തിലേക്ക് എത്താന്‍ നടത്തിയ പോരാട്ടത്തെ കുറിച്ചുമെല്ലാം ഐശ്വര്യ പറഞ്ഞത് ഈയ്യടുത്ത് വലിയ വാര്‍ത്തയായിരുന്നു. താരത്തിന്റെ നിലപാടുകള്‍ക്ക് ആരാധകര്‍ കെെയ്യടിച്ചു. ഇപ്പോഴിതാ ഐശ്വര്യ വീണ്ടും കെെയ്യടി നേടുകയാണ്. തന്റെ ആരാധികയുടെ അതിവെെകാരികമായ പ്രതികരണത്തോട് ഐശ്വര്യ പ്രതികരിച്ച രീതിയാണ് താരത്തിന് സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടി കൊടുക്കുന്നത്.
Samayam Malayalam actress aishwarya rajesh gives reply to a fan who said she could die for her
മരിക്കാന്‍ തയ്യാറെന്ന് ആരാധിക; ഐശ്വര്യ രാജേഷിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്



നിങ്ങള്‍ക്കായി മരിക്കാന്‍ വരെ തയ്യാറാണ്

ഐശ്വര്യയുടെ ചിത്രത്തിന് ഒരു ആരാധിക നല്‍കിയ കമന്റാണ് ചര്‍ച്ചയാകുന്നത്. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും നിങ്ങള്‍ക്കായി മരിക്കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു ആരാധികയുടെ കമന്റ്. നിങ്ങളുടെ അഭിനയം ഇഷ്ടമാണ്. ലോകത്ത് നിങ്ങളുടെ കെെയ്യൊപ്പ് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇങ്ങനെയൊന്നും പറയരുത്

ഇതിന് ഐശ്വര്യ നല്‍കിയ മറുപടിയാണ് കെെയ്യടി നേടുന്നത്. സ്നേഹത്തിന് നന്ദിയുണ്ട്. പക്ഷെ ഇങ്ങനെയൊന്നും പറയരുത്. ആര്‍ക്കു വേണ്ടിയും മരിക്കാന്‍ വേണ്ടിയല്ല ജീവിതം. നിങ്ങളെ പോലൊരു ആരാധികയെ ലഭിച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ ഇങ്ങനെ ഇനിയൊരിക്കലും പറയില്ലെന്ന് ഉറപ്പ് നല്‍കിയാണ് നിങ്ങളുടെ നല്ല സുഹൃത്തായിരിക്കാം എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

ഐശ്വര്യയുടെ പോരാട്ടം

അച്ഛനേയും മൂത്ത സഹോദരന്മാരേയും ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു ഐശ്വര്യയ്ക്ക്. ഒരുപാട് ജോലികള്‍ നോക്കിയാണ് അമ്മ കുടുംബം നോക്കിയിരുന്നത്. അമ്മയെ സഹായിക്കാനായി ഐശ്വര്യയും ചെറുപ്പത്തില്‍ തന്നെ ജോലികള്‍ ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം താരം തുറന്നു പറഞ്ഞിരുന്നു.

Also Read: 'ജിം ബോഡി വിത്ത് നോ താടി'; താടിയും മുടിയും കളഞ്ഞ് പുതിയ ലുക്കില്‍ പൃഥ്വി

തെന്നിന്ത്യയിലെ നിറസാന്നിധ്യം

ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു ഐശ്വര്യ കരിയര്‍ ആരംഭിച്ചത്. പിന്നീട് 2010 ല്‍ നീതാനാ അവന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറി. വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച റമ്മി, പന്നയ്യാരും പത്മിനിയും എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. കാക്കമുട്ടെെയിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളത്തിലും അഭിനയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്