ആപ്പ്ജില്ല

റിയൽ ലൈഫും ഇൻസ്റ്റ ലൈഫും! മകനോടൊപ്പം സ്വിമ്മിംഗ് സ്യൂട്ടില്‍ എമി

ഹിന്ദി, ഇംഗീഷ്, തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി എമി ജാക്സൺ. താരത്തിന്‍റെ 28-ാം ജന്മദിനമാണിന്ന്. കഴിഞ്ഞ വ‍‍ര്‍ഷം സെപ്റ്റംബ‍‍ര്‍ 23നായിരുന്നു താരം അമ്മയായിരുന്നു. മാതൃത്വം സന്തോഷകരമായി ആഘോഷിക്കുകയാണിപ്പോൾ താരം. ഇൻസ്റ്റയിൽ പലപ്പോഴും ഹോട്ട് ചിത്രങ്ങളുമായി എത്താറുള്ള താരം മകനോടൊപ്പം സ്വിമ്മിംഗ് സ്യൂട്ടിൽ ഇരിക്കുന്ന ചിത്രമാണ് ജന്മദിനത്തിൽ പങ്കുവെച്ചിരിക്കുന്നത്

Samayam Malayalam 31 Jan 2020, 1:52 pm
ഹിന്ദി, ഇംഗീഷ്, തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി എമി ജാക്സൺ. താരത്തിന്‍റെ 28-ാം ജന്മദിനമാണിന്ന്. കഴിഞ്ഞ വ‍‍ര്‍ഷം സെപ്റ്റംബ‍‍ര്‍ 23നായിരുന്നു താരം അമ്മയായിരുന്നു. മാതൃത്വം സന്തോഷകരമായി ആഘോഷിക്കുകയാണിപ്പോൾ താരം. ഇൻസ്റ്റയിൽ പലപ്പോഴും ഹോട്ട് ചിത്രങ്ങളുമായി എത്താറുള്ള താരം മകനോടൊപ്പം സ്വിമ്മിംഗ് സ്യൂട്ടിൽ ഇരിക്കുന്ന ചിത്രമാണ് ജന്മദിനത്തിൽ പങ്കുവെച്ചിരിക്കുന്നത്
Samayam Malayalam actress amy jackson shares real life vs insta life photos with her son andreas
റിയൽ ലൈഫും ഇൻസ്റ്റ ലൈഫും! മകനോടൊപ്പം സ്വിമ്മിംഗ് സ്യൂട്ടില്‍ എമി


ആൻഡ്രിയാസ് എനിക്കെല്ലാം !

മകൻ ആൻഡ്രിയാസിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ എമി സോഷ്യല്‍മീഡിയയില്‍ മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. ജന്മദിനത്തിലും ആ പതിവ് തെറ്റിക്കാതെ എത്തിയിരിക്കുകയാണ് താരം.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ താരം പലപ്പോഴും ഇൻസ്റ്റയിൽ ഹോട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. മകനോടൊപ്പം സ്വിമ്മിംഗ് സ്യൂട്ടിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ജന്മദിനത്തിൽ താരം പങ്കുവെച്ചിരിക്കുന്നത്.

എജെപി എന്ന ആൻഡ്രയാസ്

ഇപ്പോഴിതാ അഞ്ചുമാസത്തോളം പ്രായമായ തന്‍റെ മകനെ ബീച്ചില്‍ കൊണ്ടുപോയി കളിപ്പിക്കുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണിപ്പോൾ താരം ചുവന്ന സ്വിമ്മിംഗ് സ്യൂട്ടിലാണ് എമി എത്തിയിരിക്കുന്നത്, എജെപി എന്നാണ് മകൻ ആൻഡ്രയാസിനെ ചുരുക്കി വിളിക്കുന്നത്. ആൻഡ്രയാസ് ജാക്സ് പനയോട്ട് എന്നതിനുള്ള ചുരുക്കമാണിത്.

റിയൽ ലൈഫും ഇൻസ്റ്റ ലൈഫും

യഥാര്‍ത്ഥ ജീവിതവും ഇന്‍സ്റ്റാ ജീവിതവുമെന്ന് കുറിച്ചുകൊണ്ട് മകനെ എടുത്തിരിക്കുന്ന ഒരു ചിത്രവും മകനില്ലാതെ ഒറ്റയ്ക്കിരിക്കുന്നൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ആഫ്രിക്കൻ ഡയറീസ്

തന്‍റെ പങ്കാളി ജോര്‍ജ് പനയോട്ടിനും കുടുംബത്തോടുമൊപ്പം ആഫ്രിക്കയില്‍ അവധി ആഘോഷത്തിലാണിപ്പോൾ താരം. കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു ഇരുവർക്കും മകൻ പിറന്നിരുന്നത്.

ഇൻസ്റ്റ ലവർ

സെപ്റ്റംബർ മാസം അവസാനത്തോടെയാണ് താൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം നടി എമി ജാക്സൺ ഇൻസ്റ്റാഗ്രാം വഴി പുറത്തു വിട്ടത്. ഗർഭിണിയായിരുന്ന സമയത്തും നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം. ‌രജനീകാന്ത് നായകനായ 2.0 യിലാണ് അവസാനമായി അഭിനയിച്ചിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്