ആപ്പ്ജില്ല

പോകൂ, ഒരു കുഞ്ഞ് വെള്ളച്ചാട്ടമാകൂ! ചിത്രങ്ങളുമായി അനൂട്ടി

വെള്ളച്ചാട്ടത്തിനടുത്തുനിന്നുമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനശ്വര

Samayam Malayalam 6 Jul 2020, 10:47 am
മലയാള സിനിമയിലെത്തിയിട്ട് മൂന്ന് വയസ്സ് പ്രായമേ നടി അനശ്വര രാജന് ആയിട്ടുള്ളൂ. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് സിനിമാലോകത്ത് തൻ്റേതായ ഇടം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട് താരം. പത്താം ക്ലാസ്സുകാരിയായ ആതിര കൃഷ്ണൻ എന്ന കഥാപാത്രമായി മഞ്ജു വാര്യർക്കൊപ്പം ഉദാഹരണം സുജാത എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഇതിനകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചു. മൂന്നോളം സിനിമകള്‍ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. പുത്തൻ നടിമാരിലെ ശ്രദ്ധേയ താരവുമാണ് അനശ്വര. നായികയായി ആദ്യമായി അഭിനയിച്ച തണ്ണീര്‍മത്തൻ ദിനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇൻസ്റ്റയിൽ ഏറെ സജീവമായ അനശ്വര ഇപ്പോള്‍ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.
Samayam Malayalam actress anaswara rajan shares latest pics of a water fall photo shoot
പോകൂ, ഒരു കുഞ്ഞ് വെള്ളച്ചാട്ടമാകൂ! ചിത്രങ്ങളുമായി അനൂട്ടി



കൈനിറയെ സിനിമകൾ

കണ്ണൂർ ജില്ലയിലെ കരിവള്ളൂര്‍ സ്വദേശിയാണ് അനശ്വര. ഉദാഹരണം സുജാതയ്ക്ക് പിന്നാലെ സമക്ഷം, എവിടെ. തണ്ണീര്‍മത്തൻ ദിനങ്ങള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വാങ്ക്, അവിയൽ എന്ന സിനിമകളാണ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത്. രാംഗി എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറുന്നുമുണ്ട്.

വെള്ളച്ചാട്ടത്തിൽ...

''Just let go _ and fall like a little waterfall'' എന്ന് കുറിച്ചുകൊണ്ടുള്ള പുത്തൻ ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ അനശ്വര. അങ്ങനെ ഒന്ന് കുളിച്ച്, കൊറോണ എഫക്ട് ആണോ, മലയാളത്തിലെ ഫ്യുച്ചർ ക്യൂൻ തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read: നീരജിന്റെ പണിപാളി റാപ്പ് പാടി അനാര്‍ക്കലി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

ഇനി തമിഴിലും

അനശ്വര മുഖ്യ കഥാപാത്രമായെത്തിയ തണ്ണീർ മത്തൻ ദിനങ്ങൾ തീയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ചെറിയ മുതൽ മുടക്കിലെത്തിയ ചിത്രം തീയേറ്ററുകളിൽ സൂപ്പര്‍ഹിറ്റായതോടെ അനശ്വര അവതരിപ്പിച്ച കീർത്തി എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായി. അതിന് പിന്നാലെയാണ് ആദ്യരാത്രി എന്ന ചിത്രത്തിൽ വേറിട്ട കഥാപാത്രമായി അനശ്വര എത്തിയത്. തൃഷ നായികയാകുന്ന രാംഗി എന്ന ചിത്രത്തിലൂടെയാണ് തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

ന്യൂജൻ 'മീരാ ജാസ്മിൻ'

ഇൻസ്റ്റയിൽ ഏറെ സജീവമായ അനശ്വര ഇടയ്ക്കിടയ്ക്ക് ഔട്ട് ഡോർ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അനശ്വര രാജൻ്റെ ചിത്രങ്ങള്‍ക്ക് താഴെ ന്യൂജൻ മീരാ ജാസ്മിൻ എന്നൊക്കെ പലരും കമന്‍റ് ചെയ്യാറുണ്ട്. ആറ് ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് അനശ്വരയ്ക്ക് ഇൻസ്റ്റയിലുള്ളത്.

Also Read: സിനിമാപ്രവര്‍ത്തകരുടെ പ്രതിഫലം കുറയ്ക്കല്‍; മാക്ടയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ജയരാജ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്