ആപ്പ്ജില്ല

ഇത് ഫ്രണ്ട്ഷിപ്പ് ടാറ്റു; ഒരുമിച്ച് ടാറ്റു കുത്തി അന്നയും ഗ്യാങ്ങും

കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ എന്നീ രണ്ട് സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അന്നയുടെ പിതാവ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ പലപ്പോഴും താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. അവയിൽ തന്നെ അന്ന ഏറ്റവുമധികം പങ്കുവെച്ചിട്ടുള്ള ചിത്രങ്ങൾ ഉറ്റ സുഹൃത്തുക്കളായ സ്റ്റീവ് കൊറയ, ഹെരീന പ്രകാശിയ, റിതിക ആർ നായർ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ്. ഇപ്പോഴിതാ ഇവർ തങ്ങളുടെ കാലിൽ ഫ്രണ്ട്ഷിപ്പ് ടാറ്റു പതിപ്പിച്ചിരിക്കുകയാണ്. പക്ഷേ ആ ടാറ്റുവിന് ചില പ്രത്യേകതകളുണ്ട്. വിശേഷങ്ങൾ ചുവടെ...

Samayam Malayalam 7 Jan 2020, 1:35 pm

Samayam Malayalam actress anna ben and friends reveals their friendship tattoo on leg
ഇത് ഫ്രണ്ട്ഷിപ്പ് ടാറ്റു; ഒരുമിച്ച് ടാറ്റു കുത്തി അന്നയും ഗ്യാങ്ങും

​ഇത് ഫ്രണ്ട്ഷിപ്പ് ടാറ്റു; ഒരുമിച്ച് ടാറ്റു കുത്തി അന്നയും ഗ്യാങ്ങും ​

സൗഹൃദത്തിന്‍റെ ഗ്യാലക്സി

അന്നയും കൂട്ടരും കാലിൽ പതിപ്പിച്ചിരിക്കുന്ന ടാറ്റു ഏറെ പ്രത്യേകതയുള്ളതാണ്. സൂര്യനും ചന്ദ്രനും നക്ഷത്രവും ഭൂമിയും അടങ്ങുന്നതാണ് ടാറ്റു. സൂര്യനും ചന്ദ്രനും താരാപഥങ്ങളും ഉൾപ്പെടുന്ന ആകാശഗംഗ തന്നെയാണ് കാലിൽ ഇവർ കുത്തിയിരിക്കുന്നത്.

അന്ന ആൻഡ് ഗ്യാങ്ങ്

അന്നയുടെ ഉറ്റ സുഹൃത്തുക്കളാണ് സ്റ്റീവ്, ഹെരീന, റിതിക എന്നിവർ. ഇവരൊരുമിച്ചാണ് സൺ, മൂൺ, സ്റ്റാർ, എർത്ത് ടാറ്റു കാലിൽ പതിപ്പിച്ചിരിക്കുന്നത്. കൂട്ടത്തിൽ ഹെരീനയാണ് സൂര്യൻ, ചന്ദ്രനായി റിതിക, അന്ന സ്റ്റാറാണ്, സ്റ്റീവ് ഭൂമിയും.

ഇൻസ്റ്റ ലവേഴ്സ്

ഒത്തുകൂടുമ്പോഴെല്ലാം ഇവർ ചിത്രങ്ങൾ ഇൻസ്റ്റയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ടാറ്റു കുത്തിയതും ഇവർ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഫോർട്ടുകൊച്ചിയിൽ അമരാവതിയിലുള്ള ഡി ക്രാങ്ക് ടാറ്റു സ്റ്റുഡിയോയിലാണ് ഇവർ ടാറ്റു കുത്തിയത്.

ഡി ക്രാങ്കിലെ ഡാനിയോടൊപ്പം

ഡി ക്രാങ്ക് സ്റ്റുഡിയോയിലെ ടാറ്റു ആർട്ടിസ്റ്റ് ഡാനിയോടാണ് ഇവർ സിമ്പിൾ ആൻഡ് ഹമ്പിൾ ടാറ്റുവിന് കടപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ തന്നെ അറിയപ്പെടുന്ന ടാറ്റു ആർട്ടിസ്റ്റാണദ്ദേഹം. ഡാനിയോടൊപ്പമുള്ള ചിത്രവും ഇവർ ഇൻസ്റ്റ സ്റ്റോറിയായിട്ടിട്ടുണ്ട്.

കൊതിപ്പിക്കുന്ന സൗഹൃദം

ഏവരേയും കൊതിപ്പിക്കുന്ന സൗഹൃദമാണിവരുടേത്. ഇൻസ്റ്റയിൽ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം നിരവധി ലവ് റിയാക്ഷനുകളാണ് ലഭിക്കുന്നത്. അന്ന ഷൂട്ടിംഗ് തിരക്കിലാണെങ്കിലും പലപ്പോഴും ഇവരോടൊത്തുള്ള കൂടിക്കാഴ്ചകൾ മുടക്കാറുമില്ല.

സൺ, മൂൺ, എർത്ത് ആൻഡ് സ്റ്റാർ

വിദേശരാജ്യങ്ങളിലുൾപ്പെടെ ഏറെ പ്രാബല്യത്തിലുള്ള ടാറ്റുയിംഗ് രീതിയാണ് സൺ, മൂൺ, എർത്ത്, സ്റ്റാർ ടാറ്റു. ഫ്രണ്ട്ഷിപ്പ് ടാറ്റു മോഡലുകളിൽ പെട്ടതാണിത്. സുഹൃത്തുക്കളുടെ എല്ലാവരുടെയും ദേഹത്ത് ഈ നാല് ടാറ്റുകളും പതിപ്പിക്കും. അവയിൽ ഓരോരുത്തരം എന്തിനെ പ്രതിനിധീകരിക്കുന്നുവോ അത് മാത്രം ബോൾഡായി രേഖപ്പെടുത്തിയിരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്