ആപ്പ്ജില്ല

മൂന്ന് സിനിമകളിലൂടെ മലയാളികളുടെ ഹൃദയതാരം; അന്നയ്ക്ക് ഇന്ന് പിറന്നാള്‍

'കുമ്പളങ്ങി നൈറ്റ്സി'ലൂടെ ബോബിയുടെ മാത്രമല്ല പ്രേക്ഷകരുടേയും ഉയിരിൽ തൊട്ടാണ് ബേബിമോൾ സിനിമയിലേക്കെത്തിയത്

Samayam Malayalam 7 Aug 2020, 2:59 pm
അറിയപ്പെടുന്ന സിനിമാക്കാരന്‍റെ മകള്‍, പക്ഷേ സിനിമയിലേക്കെത്തിയത് ഓഡിഷൻ വഴി. പറഞ്ഞു വരുന്നത് മൂന്നേ മൂന്ന് സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ ഹൃദയതാരത്തെ കുറിച്ചാണ്, അന്ന ബെൻ. ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്‍റെ മകള്‍. കുമ്പളങ്ങി നൈറ്റ്‌സിൽ ബേബി മോളായി എത്തി സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി. വെപ്പിൻ നായരമ്പലം സ്വദേശിയായ അന്ന ഇന്ന് 25-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
Samayam Malayalam actress anna ben celebrates her birthday today
മൂന്ന് സിനിമകളിലൂടെ മലയാളികളുടെ ഹൃദയതാരം; അന്നയ്ക്ക് ഇന്ന് പിറന്നാള്‍



വീട്ടിലറിയാതെ ഓഡിഷൻ

സംവിധായകന്‍ ആഷിഖ് അബുവിന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കുമ്പളങ്ങി നൈറ്റ്‌സിന്‍റെ കാസ്റ്റിങ്ങ് കോള്‍ വന്നതാണ് അന്നയുടെ ജീവിതം മാറ്റിയത്. പോസ്റ്റര്‍ കണ്ട് അന്ന മെയില്‍ അയച്ചു. ഓഡീഷന് പങ്കെടുത്തു, പക്ഷേ അപ്പോഴൊന്നും താൻ ബെന്നി പി നായരമ്പലത്തിന്‍റെ മകളാണെന്ന കാര്യം വെളിപ്പെടുത്തിയില്ല.

ബേബിമോൾ

നാല് ഔഡീഷനുകള്‍ക്കുശേഷമാണ് അന്നയെ ചിത്രത്തിൽ നായികയായി സെലക്ട് ചെയ്യുന്നത്. അതിന് ശേഷമാണ് അന്ന ഓഡിഷന് പങ്കെടുത്ത കാര്യം തന്നെ വീട്ടിൽ പറഞ്ഞത്. ഏതായാലും അരങ്ങേറ്റം തന്നെ കസറി. കുമ്പളങ്ങി നൈറ്റ്സിലൂടെ ബോബിയുടെ മാത്രമല്ല സിനിമ പ്രേമികളുടെ ഉയിരിൽ തൊട്ടാണ് ബേബി മോളായി അന്ന എത്തിയത്.

Also Read: വീണ്ടും 'പാട്ടുംപാടി വെെറലാക്കാന്‍' ചലഞ്ചുമായി കെെലാസ് മേനോന്‍; പാട്ടേറ്റു പാടി 'സൂപ്പര്‍ സ്റ്റാര്‍'

ഹെലൻ

പിന്നീട് ഹെലൻ പോള്‍. മലയാളത്തിലെ ഏറ്റവും മികച്ച സര്‍വൈവൽ ത്രില്ലറുടെ ഗണത്തിൽ ഇടം നേടിയ ഹെലൻ എന്ന സിനിമയിലെ കഥാപാത്രം. ഒരു പ്രത്യേക സാഹചര്യത്തില്‍ കോള്‍ഡ് സ്റ്റോറേജില്‍ അകപ്പെട്ടു പോകുന്ന ഒരു പെൺകുട്ടി രക്ഷയ്ക്കായി നടത്തുന്ന ശ്രമങ്ങളും മറ്റുമൊക്കെ പ്രമേയമാക്കിയ സിനിമയും ഏറെ ശ്രദ്ധ നേടി.

ജെസി

ശേഷം ജെസി. നാട്ടിൻപുറംകാരിയായ് അന്ന ബെൻ എത്തിയ കപ്പേള എന്ന സിനിമയിലെ കഥാപാത്രം. ഒരു മിസ്സ് കോള്‍ പ്രണയവും അതേ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമൊക്കെ ഉദ്വേഗഭരിതമായി അവതരിപ്പിച്ച ചിത്രം. ചിത്രം തീയേറ്ററുകളിൽ പ്രദര്‍ശനം തുടരുന്നതിനിടയിലായിരുന്നു കൊവിഡ് ഭീതിയിൽ ലോക്ക് ഡൗൺ ആയതോടെ തീയേറ്ററുകള്‍ അടച്ചത്. പിന്നീട് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുകയായിരുന്നു. അതോടെ ചിത്രവും ചിത്രത്തിലെ ജെസി എന്ന കഥാപാത്രവും ദേശീയ ശ്രദ്ധ നേടുകയുമുണ്ടായി. അന്നയുടെ ജന്മദിനത്തിൽ ജെസിക്ക് ആശംസകള്‍ നേര്‍ന്നുള്ളൊരു ചിത്രവും കപ്പേള അണിയറപ്രവർത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. മൂന്നോളം സിനിമകളാണ് ഈ വർഷം അന്നയുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Also Read: നിവിനെ ആഘോഷിച്ചപ്പോൾ സഞ്ജനയെ മറന്നു, അത് സങ്കടമുണ്ടാക്കി; നമ്മള്‍ ആര്‍ട്ടിനെയാണോ ആര്‍ട്ടിസ്റ്റിനെയാണോ ആഘോഷിക്കുന്നതെന്ന് ചിന്തിക്കണം: ഗാർഗി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്