ആപ്പ്ജില്ല

വൈറൈറ്റി ചിത്രവുമായി ടാറ്റുമോൾ; അടുക്കളയിൽ കയറിയോ എന്ന് ആരാധക‍‍ർ

ആനന്ദത്തിലെ ദേവൂട്ടിയാണ് അന്നു, ഇൻസ്റ്റയിൽ നിരവധി ഫോളോവേഴ്സാണ് താരത്തിനുള്ളത്

Samayam Malayalam 27 Apr 2020, 5:38 pm
ആനന്ദം സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി അന്നു ആന്‍റണി. മലപ്പുറം മഞ്ചേശ്വരം സ്വദേശിയായ താരം ചിത്രത്തിൽ ‘ദേവിക’ എന്ന ടാറ്റു മോളായാണ് എത്തിയിരുന്നത്. ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരം പിന്നീട് സിനിമയിൽ സജീവമായില്ലെങ്കിലും ഇൻസ്റ്റയിൽ ഏറെ സജീവമാണ്. ഇടയ്ക്കിടയ്ക്ക് പുത്തൻ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. അഞ്ച് ലക്ഷത്തിനടുത്ത് ഫോളോവേഴ്സുമുണ്ട് താരത്തിന്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം ഇൻസ്റ്റയിൽ ഏറെ വൈറലായിരിക്കുകയാണ്.
Samayam Malayalam actress annu antonys latest insta pics goes viral
വൈറൈറ്റി ചിത്രവുമായി ടാറ്റുമോൾ; അടുക്കളയിൽ കയറിയോ എന്ന് ആരാധക‍‍ർ



ആനന്ദത്തിലേക്കെത്തിയത്

അന്നു ക്രൈസ്റ്റ് കോളേജിൽ ഡിഗ്രി ചെയ്യുന്ന സമയത്താണ് 'ആനന്ദം' സിനിമയ്ക്കായുള്ള ഓഡിഷനിൽ പങ്കെടുത്തത്. പ്രേമത്തിന്‍റെ ക്യാമറാമാൻ ആനന്ദ് സി ചന്ദ്രനും സംവിധായകൻ ഗണേഷും വഴിയാണ് ഓഡിഷനിൽ പങ്കെടുക്കാൻ അന്നുവിനെ ക്ഷണം കിട്ടിയത്.

ടാറ്റുമോള്‍

യുവജനങ്ങള്‍ ഏറ്റെടുത്ത ചിത്രം ഇറങ്ങിയ ശേഷം ടാറ്റുമോള്‍ എന്ന ഇരട്ടപ്പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. ഇൻസ്റ്റയിലുള്‍പ്പെടെ പലരും അന്നുവിനെ വിളിക്കുന്നതും അങ്ങനെതന്നെയാണ്. ചിത്രത്തിലെ ചില ടാറ്റു രംഗങ്ങളാണ് ഇതിന് കാരണമായത്.

ആനന്ദം വിശേഷങ്ങൾ

ചിത്രത്തിന്‍റെ സെറ്റിൽ അനാർക്കലിയായിരുന്നു തന്‍റെ റൂം മേറ്റ്, അതിനാൽ അനാര്‍ക്കലിയോടാണ് വലിയ അറ്റാച്മെന്‍റ് എന്ന് മുമ്പ് അന്നു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. അനാർക്കലിയും റോഷൻ മാത്യുവുമായിട്ടായിരുന്നു വലിയ കമ്പനി എന്നും അന്നു പറഞ്ഞിട്ടുണ്ട്.

ആദ്യമായി അടുക്കളയിൽ കയറിയതാണോ!

തന്‍റെ യൂണിവേഴ്സിറ്റിക്ക് എതിര്‍വശത്തായുള്ള ചായക്കടയിലിരിക്കുന്ന ചിത്രം എന്ന് പറഞ്ഞ് ഒരു പഴയ ചിത്രം അന്നു ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യമായി അടുക്കളയിൽ കയറിയതാണോ എന്നാണ് ചിലർ ഈ ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.

അമ്മ ക്കുട്ടി

അമ്മയ്ക്ക് പ്രിയപ്പെട്ട കുട്ടിയാകാനായി അണിഞ്ഞൊരുങ്ങിയ ഒരു ചിത്രവും കഴിഞ്ഞ ദിവസവും അന്നു പങ്കുവെച്ചിരുന്നു. അമ്മയുടെ ഫേവറേറ്റ് കിഡാകാനുള്ള ശ്രമങ്ങൾ എന്നായിരുന്നു അന്ന് അടിക്കുറിപ്പ്. നിരവധി കമന്‍റുകള്‍ ആ ചിത്രത്തിനും അന്ന് ലഭിച്ചിരുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്